Afghanistan: അഫ്​ഗാനിൽ 45കാരന് 6 വയസുകാരി വധു, പെൺകുട്ടിക്ക് 9 വയസ് പൂർ‌ത്തിയാകട്ടെയെന്ന് താലിബാൻ

Afghanistan child marriage: 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹം കൂടുതൽ വർധിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മേലുള്ള നിയന്ത്രണങ്ങൾ ശൈശവ വിവാഹങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കും ആക്കം കൂട്ടി.

Afghanistan: അഫ്​ഗാനിൽ 45കാരന് 6 വയസുകാരി വധു, പെൺകുട്ടിക്ക് 9 വയസ് പൂർ‌ത്തിയാകട്ടെയെന്ന് താലിബാൻ

പ്രതീകാത്മക ചിത്രം

Published: 

11 Jul 2025 | 02:29 PM

അഫ്​ഗാനിസ്ഥാനിൽ 45 വയസുകാരൻ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇതോടെ താലിബാൻ ഇടപ്പെട്ട് പെൺകുട്ടിക്ക് ഒമ്പത് വയസ് പൂർത്തിയായിട്ട് ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്ന വിചിത്ര നിലപാട് സ്വീകരിച്ചു.

അഫ്ഗാനിസ്ഥാൻ ഹെൽമണ്ട് പ്രവിശ്യയിലെ മര്‍ജ ജില്ലയിലാണ്
സംഭവം. വിവാഹം ചെയ്തയാൾ‌ക്ക് രണ്ട് ഭാര്യമാരുണ്ട്. പെൺകുട്ടിയെ പിതാവ് ഇയാൾക്ക് വിൽക്കുകയും തുടർന്ന് വിവാ​ഹം കഴിക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും വരനെയും അറസ്റ്റ് ചെയ്തുവെങ്കിലും, ഇരുവർക്കുമെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല.

അഫ്​ഗാനിസ്ഥാനിലെ ​ഗ്രാമ പ്രദേശങ്ങളിൽ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് പണം നല്‍കുന്ന വല്‍വാര്‍ എന്ന സമ്പ്രദായം നിലനിൽക്കുന്നുണ്ട്. പെൺകുട്ടിയുടെ സൗന്ദര്യം, ആരോഗ്യം അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി വരന്റെ കുടുംബം നൽകുന്ന വധുവിലയാണിത്. ഇത്തരത്തില്‍ ആറുവയസ്സുകാരിയുടെ പിതാവും പണം കൈപ്പറ്റിയിട്ടുണ്ട്.

2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹം കൂടുതൽ വർധിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും മേലുള്ള നിയന്ത്രണങ്ങൾ ശൈശവ വിവാഹങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കും ആക്കം കൂട്ടി. രാജ്യത്തെ സ്ത്രീകൾക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങൾ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവിനും പ്രസവത്തിൽ 45 ശതമാനം വർധനവിനും കാരണമായെന്നാണ്  റിപ്പോർട്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ