UAE Flight Service: ഗൾഫ് വിമാന സർവീസുകളിൽ മാറ്റം: യുഎഇയിലേക്ക് 26 പ്രത്യേക വിമാനമുൾപ്പെട്ടെ 42 സർവ്വീസുകൾ, അറിയേണ്ട കാര്യങ്ങൾ

Air India and Air India Express to operate 42 flights to West Asia: ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഉണ്ടാവില്ല. പകരം പ്രത്യേക വിമാനങ്ങൾ മാത്രമായിരിക്കും സർവീസ് നടത്തുക. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗലാപുരം, മുംബൈ, ലഖ്‌നൗ, അമൃത്‌സർ, കണ്ണൂർ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സർവീസുകൾ.

UAE Flight Service: ഗൾഫ് വിമാന സർവീസുകളിൽ മാറ്റം: യുഎഇയിലേക്ക് 26 പ്രത്യേക വിമാനമുൾപ്പെട്ടെ 42 സർവ്വീസുകൾ, അറിയേണ്ട കാര്യങ്ങൾ

Air India

Published: 

04 Apr 2026 | 02:08 PM

ദുബായ്: പശ്ചിമേഷ്യൻ മേഖലയിലെ വിമാന സർവീസുകളിൽ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഏപ്രിൽ 4 ശനിയാഴ്ച എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ആകെ 42 സർവീസുകൾ നടത്തും. ഇതിൽ 26 എണ്ണവും യുഎഇയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക വിമാനങ്ങളാണ്. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വിമാനസമയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഉണ്ടാവില്ല. പകരം പ്രത്യേക വിമാനങ്ങൾ മാത്രമായിരിക്കും സർവീസ് നടത്തുക. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗലാപുരം, മുംബൈ, ലഖ്‌നൗ, അമൃത്‌സർ, കണ്ണൂർ, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സർവീസുകൾ. മസ്‌കറ്റിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ (ഡൽഹി, മുംബൈ) ഉണ്ടായിരിക്കും. എന്നാൽ സലാലയിലേക്ക് സർവീസുകൾ ഇല്ല.

Also Read: India Crude Oil Import: അമേരിക്കൻ ഉപരോധം, ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ചൈനയിലേക്ക് തിരിച്ചുവിട്ടു

ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ സർവീസ് നടത്തും. ദമ്മാമിലേക്ക് സർവീസുകൾ ഉണ്ടാവില്ല എന്നും അധികൃതർ വ്യക്തമാക്കുന്നു. ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് ഇന്ന് സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല.

യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

വിമാനങ്ങൾ റദ്ദാക്കിയതോ സമയം മാറ്റിയതോ ആയ യാത്രക്കാർക്ക് യാത്രക്കാർക്ക് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റാം.
കൂടാതെ യാത്ര വേണ്ടെന്ന് വെക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കും. സഹായത്തിന് എയർ ഇന്ത്യ വെബ്സൈറ്റ് (airindia.com) വഴിയോ +91 1169329333 / +91 1169329999 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. ഒപ്പം എയർ ഇന്ത്യ എക്സ്പ്രസ് വാട്സ്ആപ്പ് അസിസ്റ്റന്റ് ‘ടിയ’ (Tia) വഴി സഹായം തേടാം (+91 63600 12345).

വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് മേഖലകളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ നിലവിൽ തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Follow Us
Related Stories
UAE Weather: യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം, പക്ഷെ മണൽക്കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
White house Shooting: ട്രംപിന്റെ വൈറ്റ്ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; 21 കാരനായ ആക്രമിയെ വധിച്ചു
Dubai parking Fee: യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക, അബുദാബിയിൽ പെരുന്നാൾ പ്രമാണിച്ച് സൗജന്യ പാർക്കിങ്
UAE rules for June 2026: പ്രായപരിധി 18 ആയി കുറയും; ശമ്പള നിയമങ്ങൾ കർശനമാകും, യുഎഇയിൽ ജൂൺ 1 മുതൽ വൻ മാറ്റങ്ങൾ
UAE Weather: യുഎഇ കാലാവസ്ഥ: താപനില 46 ഡിഗ്രി സെൽഷ്യസ് വരെ… പൊടിക്കാറ്റിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യത
US Green Card: യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്