Onam Sadhya: ഓണസദ്യ ആകാശത്താകാം; യുഎഇയില്‍ വിമാനങ്ങളിലും ആഘോഷം

Onam Special Meals on Flights: യുഎഇയില്‍ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലാണ് ഓണസദ്യ കഴിച്ച് നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് യാത്രക്കാര്‍ക്കായി ഈ ഗംഭീര ഓഫര്‍ ഒരുക്കിയത്.

Onam Sadhya: ഓണസദ്യ ആകാശത്താകാം; യുഎഇയില്‍ വിമാനങ്ങളിലും ആഘോഷം

ഓണ സദ്യ

Published: 

02 Sep 2025 | 03:20 PM

ഭൂമിയ്ക്ക് മുകളില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ ഇന്ന് ഒട്ടേറെ വഴികളുണ്ട്. ആകാശത്ത് കൂടി സഞ്ചരിക്കുന്ന റെസ്‌റ്റോറന്റുകളും സര്‍വ്വസാധാരണം. എന്നാല്‍ ആകാശത്തിരുന്നൊരു ഓണസദ്യ കഴിച്ചാലോ? യാത്രക്കാര്‍ക്ക് ഓണരുചിയൊരുക്കാന്‍ വമ്പന്‍ പദ്ധതികളുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനികള്‍.

യുഎഇയില്‍ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലാണ് ഓണസദ്യ കഴിച്ച് നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് യാത്രക്കാര്‍ക്കായി ഈ ഗംഭീര ഓഫര്‍ ഒരുക്കിയത്. സെപ്റ്റംബര്‍ 6 വരെയാണ് ഇത് ലഭിക്കുക.

എയര്‍ലൈനിന്റെ ഗൗര്‍മയര്‍ മെനുവിന്റെ ഭാഗമാണ് ഓണസദ്യ. ഇത് നിങ്ങള്‍ക്ക് വിമാന യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. 25 ദിര്‍ഹമാണ് ഓണസദ്യയുടെ വില. വാഴയിലയ്ക്ക് സമാനമായ കസ്റ്റം പാക്കേജിലാകും സദ്യ.

മാത്രമല്ല സ്വര്‍ണ കസവ് മുണ്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അതേ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത പെട്ടിയിലാണ് സദ്യയെത്തുക. മെനുവില്‍ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്‌സഡ് വെജിറ്റബിള്‍ തോരന്‍, എരിശേര, അവിയല്‍, കൂട്ടുകറി, സാമ്പാര്‍. ഇഞ്ചി പുളി, മാങ്ങാ അച്ചാര്‍, ചിപ്‌സ്, ശര്‍ക്കര വരട്ടി, പായസം എന്നിവയുണ്ടാകും.

Also Read: UAE Petrol Price: പെട്രോള്‍ നിരക്ക് ഉയര്‍ന്നെങ്കിലും പ്രതീക്ഷ നല്‍കി ഡീസല്‍; ടാക്‌സി നിരക്കുകളിലും മാറ്റം?

അബുദബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെയുള്ള യുഎഇയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രതിവാരം 525 സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. കേരളത്തിനോടുള്ള ആദരസൂചകമായി എയര്‍ലൈനിന്റെ ബോയിങ് വിമാനങ്ങളിലൊന്നായ വിടി-ബിഎക്‌സ്എമ്മില്‍ കസവ് രൂപകല്‍പ്പനയിലുള്ള ടെയില്‍ ആര്‍ട്ടുമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്