Minneapolis Shooter: ‘ട്രംപിനെ കൊല്ലുക, ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് തകര്‍ക്കുക’; തോക്കുകളില്‍ സന്ദേശം
Minneapolis Mosque Shooting: 23 കാരനായ റോബിന്‍ വെസ്റ്റ്മാന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. റൈഫിള്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിച്ച് ആനണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളിലെ പള്ളിയിലേക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വാഷിങ്ടണ്‍: യുഎസ് നഗരമായ മിനിയാപൊളിസിലെ പള്ളിയില്‍ വെടിവെപ്പ് നടത്തിയയാളുടെ തോക്കില്‍ ചില സന്ദേശങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക, ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് തകര്‍ക്കുക എന്നിങ്ങനെയായിരുന്ന സന്ദേശമെന്ന് ഒരു യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നു.
23 കാരനായ റോബിന്‍ വെസ്റ്റ്മാന്‍ എന്നയാളാണ് ആക്രമണം നടത്തിയത്. റൈഫിള്‍, ഷോട്ട്ഗണ്‍, പിസ്റ്റള്‍ എന്നിവ ഉപയോഗിച്ച് ആനണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളിലെ പള്ളിയിലേക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിന് ശേഷം സ്വയം വെടിയുതിര്‍ത്ത് ഇയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.




അവര്‍ യഥാര്‍ഥത്തില്‍ ഒരു സ്ത്രീയാണെന്നും 2020ല്‍ പേര് മാറ്റുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. റോബിന്‍ ഡബ്ല്യു എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ രണ്ട് വീഡിയോകള്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം വ്യക്തമായി കാണാം.
സംഭവവുമായി ബന്ധപ്പെട്ട എക്‌സ് പോസ്റ്റ്
We have confirmation that the shooter at Annunciation Catholic School in Minneapolis, MN was a 23 year-old man, claiming to be transgender.
This deranged monster targeted our most vulnerable: young children praying in their first morning Mass of the school year. This deeply sick…
— Secretary Kristi Noem (@Sec_Noem) August 27, 2025
ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക, ഇപ്പോള്‍ ട്രംപിനെ കൊല്ലുക, ഇസ്രായേല്‍ വീഴണം, ഇസ്രായേലിനെ ചുട്ടുകളയുക, ന്യൂക്ക് ഇന്ത്യ, നിങ്ങളുടെ ദൈവം എവിടെ എന്നിങ്ങനെയാണ് തോക്കുകളില്‍ എഴുതിയിരിക്കുന്നത്. സ്‌കൂളുകളിലേക്ക് വെടിയുതിര്‍ത്ത മറ്റ് മൂന്നുപേരുടെയും പേരുകള്‍ തോക്കുകളിലുണ്ട്.
വെടിവെപ്പ് മൂലം ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളില്‍ ക്ഷമാപണം നടത്തി അവരുടെ കുടുംബത്തിന് എഴുതിയ കത്തും വീഡിയോയില്‍ കാണാം. ചാനലിലുള്ള രണ്ടാമത്തെ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ജേണലുകളാണ് കാണിക്കുന്നത്. എല്ലാം സിറിലിക് ഭാഷയിലുള്ളതാണ്.