AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Petrol Price: പെട്രോള്‍ നിരക്ക് ഉയര്‍ന്നെങ്കിലും പ്രതീക്ഷ നല്‍കി ഡീസല്‍; ടാക്‌സി നിരക്കുകളിലും മാറ്റം?

UAE Diesel Price Drop: ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് യുഎഇയിലെ ഇന്ധന വില നിര്‍ണയിക്കുന്ന്. ഇന്ധന വില നിര്‍ണയ സമിതിയാണ് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്.

UAE Petrol Price: പെട്രോള്‍ നിരക്ക് ഉയര്‍ന്നെങ്കിലും പ്രതീക്ഷ നല്‍കി ഡീസല്‍; ടാക്‌സി നിരക്കുകളിലും മാറ്റം?
പ്രതീകാത്മക ചിത്രം Image Credit source: Uma Shankar sharma/Moment/Getty Images
shiji-mk
Shiji M K | Published: 01 Sep 2025 09:43 AM

ദുബൈ: യുഎഇയില്‍ പെട്രോള്‍ വില ഉയര്‍ന്നു. പെട്രോള്‍ വില ഉയര്‍ന്നെങ്കിലും ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒരു ഫില്‍സ് ആണ് വര്‍ധിച്ചത്. എന്നാല്‍ ഡീസലിന് 12 ഫില്‍സ് കുറഞ്ഞു. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

പുതുക്കിയ നിരക്കനുസരിച്ച് സൂപ്പര്‍ പെട്രോളിന് 2 ദിര്‍ഹം 70 ഫില്‍സ് വില വരും. കഴിഞ്ഞ മാസം 2 ദിര്‍ഹം 69 ദിര്‍ഹമായിരുന്നു വില. സ്‌പെഷ്യല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 57 ഫില്‍സായിരുന്നു കഴിഞ്ഞ മാസം. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ 2 ദിര്‍ഹം 58 ഫില്‍സായിരിക്കും. ഇംപ്ലസ് പെട്രോളിന് ഇനി മുതല്‍ 2 ദിര്‍ഹം 51 ഫില്‍സായിരിക്കും വില. കഴിഞ്ഞ മാസം 2 ദിര്‍ഹം 50 ഫില്‍സായിരുന്നു ഉണ്ടായിരുന്നത്.

ഡീസലിന്റെ വിലയിലാണ് ജനങ്ങള്‍ക്ക് കാര്യമായ ആശ്വാസം സംഭവിച്ചിരിക്കുന്നത്. 2 ദിര്‍ഹം 78 ഫില്‍സായിരുന്നു ഡീസലിന്റെ വില. എന്നാല്‍ ഇതിന് 12 ഫില്‍സ് വില കുറഞ്ഞു. ഇതോടെ ഇന്ന് മുതല്‍ 2 ദിര്‍ഹം 66 ഫില്‍സാണ് ഇനിയുള്ള വില.

Also Read: Black Point: ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കും: അബുദബി പോലീസ്

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് യുഎഇയിലെ ഇന്ധന വില നിര്‍ണയിക്കുന്ന്. ഇന്ധന വില നിര്‍ണയ സമിതിയാണ് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്. ഇന്ധന വില മാറുന്നതോടെ ഓരോ എമിറേറ്റിലെയും ടാക്‌സി നിരക്കുകളിലും മാറ്റം വരും.