AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Helicopter Accident: കാട്ടുതീയണയ്ക്കാന്‍ വെള്ളമെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ ‘വെള്ളത്തില്‍’ വീണ് അപകടം

Helicopter Crashes Into Lake: വെള്ളം നിറയ്ക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ വാല്‍ വെള്ളത്തില്‍ താഴ്ന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് തന്നെ കരുത്ത് സംഭരിച്ച് ഹെലികോപ്റ്റര്‍ തിരികെ പറക്കാനൊരുങ്ങി. പക്ഷെ പറക്കാന്‍ സാധിക്കാതെ വട്ടം കറങ്ങിയ ഹെലികോപ്റ്റര്‍ വെള്ളത്തിലേക്ക് പതിച്ചു.

Helicopter Accident: കാട്ടുതീയണയ്ക്കാന്‍ വെള്ളമെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ ‘വെള്ളത്തില്‍’ വീണ് അപകടം
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നു Image Credit source: Reddit
shiji-mk
Shiji M K | Published: 26 Aug 2025 18:28 PM

കാട്ടുതീയണയ്ക്കുന്നതിനായി വെള്ളം ശേഖരിക്കാന്‍ പോയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. ഫ്രാന്‍സിലെ റോസ്‌പോര്‍ഡനിലാണ് സംഭവം. അഗ്നിശമന ദൗത്യത്തിനിടെയാണ് അപകടമുണ്ടാകുന്നത്. മൊറെയ്ന്‍ 29 ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് പതിക്കുകയായിരുന്നു.

വെള്ളം നിറയ്ക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ വാല്‍ വെള്ളത്തില്‍ താഴ്ന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് തന്നെ കരുത്ത് സംഭരിച്ച് ഹെലികോപ്റ്റര്‍ തിരികെ പറക്കാനൊരുങ്ങി. പക്ഷെ പറക്കാന്‍ സാധിക്കാതെ വട്ടം കറങ്ങിയ ഹെലികോപ്റ്റര്‍ വെള്ളത്തിലേക്ക് പതിച്ചു.

പൈലറ്റും അതിലുണ്ടായിരുന്ന അഗ്നിശമന സേനാംഗവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുവര്‍ക്കും ഹെലികോപ്റ്ററില്‍ നിന്ന് പുറത്തുകടന്ന് തനിയെ കരയ്‌ക്കെത്താന്‍ സാധിച്ചുവെന്നാണ് വിവരം. വീഡിയോ ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി അഗ്നിശമന സേനാംഗങ്ങള്‍ ദിവസവും എടുക്കുന്ന റിസ്‌ക്കിനെ കുറിച്ചാണ് പലരും വീഡിയോക്ക് താഴെ സംസാരിക്കുന്നത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നു

Footage of a helicopter crash in Bretagne, France. Both aboard survived. The H125 Écureuil was operated by local firefighters, and the accident happened while refilling a water bucket in Rosporden.
byu/MilesLongthe3rd inaviation

Also Read: Viral News: അരക്കിലോ പരിപ്പിന് 320 രൂപ! 20 രൂപയുടെ ബിസ്കറ്റിന് 400 രൂപ; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കേട്ട് ‍ഞെട്ടി ‌സൈബർ ലോകം

അതേസമയം, റോസ്‌പോര്‍ഡന് സമീപമുള്ള തീപിടുത്തതില്‍ നിന്ന് 10 ഹെക്ടര്‍ പ്രദേശവും വീടുകളും സംരക്ഷിക്കുന്നതിനായി ഹെലികോപ്റ്റര്‍ 27 തവണയാണ് തടാകത്തിലേക്ക് എത്തിയത്. എന്നാല്‍ അപകടത്തിന്റെ കൃത്യമായ വിവരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, തീപിടുത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.