AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Air India: രാജ്യാന്തര വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ; ജൂൺ മുതൽ ഓഗസ്റ്റ് വരെ നിയന്ത്രണം

Air India to Scale Back International Flights : സർവീസുകൾ വെട്ടിച്ചുരുക്കിയെങ്കിലും എല്ലാ മാസവും 1,200-ൽ അധികം രാജ്യാന്തര വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നത് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിരക്കേറിയ ചില റൂട്ടുകളിൽ എയർ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Air India: രാജ്യാന്തര വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ; ജൂൺ മുതൽ ഓഗസ്റ്റ് വരെ നിയന്ത്രണം
Air India (1)Image Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 13 May 2026 | 08:44 PM

ന്യൂഡൽഹി: ജൂൺ മാസം മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രാജ്യാന്തര റൂട്ടുകളിലെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. റെക്കോർഡ് വേഗത്തിൽ കുതിക്കുന്ന വിമാന ഇന്ധനവിലയും (ATF), ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി എയർ ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്.

പ്രധാന റൂട്ടുകളിൽ നിയന്ത്രണം

വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളെ ഈ തീരുമാനം ബാധിക്കും. പ്രധാനമായും താഴെ പറയുന്ന റൂട്ടുകളിലെ സർവീസുകളാണ് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്:

  • ഡൽഹി – ഷിക്കാഗോ
  • മുംബൈ – ന്യൂയോർക്ക്
  • ഡൽഹി – ഷാങ്ഹായ്
  • ചെന്നൈ – സിംഗപ്പുർ

ഇവ കൂടാതെ മറ്റ് രണ്ട് റൂട്ടുകളിലും നിയന്ത്രണമുണ്ടാകും. നിലവിലെ പ്രതിസന്ധികൾക്കിടയിലും യാത്രക്കാർക്ക് വലിയ തടസ്സമില്ലാത്ത യാത്രാനുഭവം നൽകാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

മറ്റ് സർവീസുകൾ തുടരും

സർവീസുകൾ വെട്ടിച്ചുരുക്കിയെങ്കിലും എല്ലാ മാസവും 1,200-ൽ അധികം രാജ്യാന്തര വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നത് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിരക്കേറിയ ചില റൂട്ടുകളിൽ എയർ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രവാസികളെ ആശങ്കയിലാഴ്ത്തി എയർ ഇന്ത്യയുടെ കൂട്ട പിൻമാറ്റം

ആഗോള വിപണിയിൽ വിമാന ഇന്ധനവില (ATF) റെക്കോർഡ് ഉയരത്തിലെത്തിയതോടെ രാജ്യാന്തര സർവീസുകൾ വൻതോതിൽ വെട്ടിക്കുറച്ച് എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവിലയിലുണ്ടായ വൻ വർധനവ് കമ്പനിക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ച സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഈ അടിയന്തര നീക്കം.

Also Read – UAE School Holiday: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു; മെയ് 25 മുതൽ ക്ലാസുകൾ ഉണ്ടാകില്ല

ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ റൂട്ടുകളിലെ വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തി. മുംബൈ – ന്യൂയോർക്ക്, ചെന്നൈ – സിംഗപ്പൂർ എന്നീ റൂട്ടുകളിലും നേരത്തെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.`

മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്ന എയർ ഇന്ത്യയുടെ തീരുമാനം പ്രവാസി മലയാളി അടക്കമുള്ളവർക്ക് വലിയ തിരിച്ചടിയാണ്. ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന സമയത്ത് സർവീസുകൾ കുറയുന്നത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകുമെന്ന ഭീതിയിലാണ് യാത്രക്കാർ.

English Summary

Air India has announced a reduction in international flight services from June to August 2026 due to record-high fuel prices and restricted airspace in certain regions. While key routes like Delhi-Chicago and Mumbai-New York are temporarily suspended, the airline will continue to operate over 1,200 monthly flights across Europe, North America, and Southeast Asia to minimize passenger inconvenience

Follow Us