AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: റിപ്പോർട്ടിങ്ങിനിടെയിൽ ടീവി റിപ്പോർട്ടക്ക് കാളയുടെ ഇടി- വീഡിയോ

Viral Video Today: ഇതിനിടയിൽ റിപ്പോർട്ടർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാള വീണ്ടും ഇടിക്കുന്നതോടെ താഴേക്ക് വീണു പോവുകയാണുണ്ടായത്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്

Viral Video: റിപ്പോർട്ടിങ്ങിനിടെയിൽ ടീവി റിപ്പോർട്ടക്ക് കാളയുടെ ഇടി- വീഡിയോ
Screen Grab | Viral Video-Twitter
Arun Nair
Arun Nair | Updated On: 03 Jul 2024 | 01:22 PM

റിപ്പോർട്ടിങ്ങിനിടയിൽ മാധ്യമ പ്രവർത്തകർക്ക് അപകടം സംഭവിക്കുന്നത് സ്ഥിരമാണ്. അതിപ്പോൾ വാഹനങ്ങളായും തിരമാലയായും ചിലപ്പോ തെങ്ങിലെ തേങ്ങയായും വരെ വരാം. ഇത്തരത്തിലൊന്നുമല്ലെങ്കിലും ലൈവ് റിപ്പോർട്ടിങ്ങിനിടെ ഒരു പാക് മാധ്യമ പ്രവർത്തയ്ക്കും ഒരു പണി കിട്ടി.

കാളയാണ് ഇത്തവണ വില്ലനായത്. സംഭവം എങ്ങനെയെന്ന് നോക്കാം. പാകിസ്ഥാനിലെ ഏതൊ കാള ചന്തയാണ് സ്ഥലം. ഒരു കാളയുടെ വില സംബന്ധിച്ച് ഉടമയോട് സംസാരിക്കുകയായിരുന്നു റിപ്പോർട്ടർ. നാല് ലക്ഷത്തിൽ കുറയില്ല വിലയെന്ന് പറഞ്ഞതും സമീപത്ത് നിന്നും മറ്റൊരു കാളയെത്തി റിപ്പോർട്ടറെ ഇടിക്കുന്നതും നിലവിളിയും കാണാം. കാളയുടെ ശരീരത്തിൽ കുടുങ്ങിപ്പോയ മൈക്ക് ഉടമസ്ഥർ തന്നെ പിന്നീട് എടുത്ത് നൽകി. സംഭവം എന്തായാലും വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

 

ഇതിനിടയിൽ റിപ്പോർട്ടർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാള വീണ്ടും ഇടിക്കുന്നതോടെ താഴേക്ക് വീണു പോവുകയാണുണ്ടായത്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇതിന് നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ലൈവിൽ ഇങ്ങനെയൊരു സംഭവം അപ്രതീക്ഷിതമാണെന്നായിരുന്നു ഒരാളുടെ കമൻ്റ്.  സംയമനം പാലിച്ചതിന് റിപ്പോർട്ടർക്ക് അഭിനന്ദനങ്ങളും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്. പതിവ് പോലെ ക്യാമറമാൻ ഇത്തവണയും സഹായിച്ചില്ലെന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.

കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിൽ ബൈക്ക് യാത്രികനെ കാള ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഹാലക്ഷ്മി ലേഔട്ട് സ്വിമ്മിംഗ് പൂൾ ജംഗ്ഷനു സമീപമായിരുന്നു സംഭവം. ഏതൊ പരിപാടിക്കായി അണിഞ്ഞൊരുങ്ങിയ കാള ബൈക്ക് യാത്രികൻ്റെ നേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. ഇടിയുടെ ആഘാതത്തിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കിൻ്റെ അടിയിലേക്ക് അയാൾ തെറിച്ച് വീഴുന്നതും വീഡിയോയിലുണ്ട്. ഭാഗ്യം കൊണ്ടാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്.