UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?

UAE Lottery Tax: ലോട്ടറി സമ്മാനങ്ങള്‍ക്ക് 30 ശതമാനം നികുതി ഈടാക്കും. ഇതിന് പുറമെ 15 ശതമാനം സര്‍ചാര്‍ജും, 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും നല്‍കണം. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഈ നികുതികള്‍ ബാധകമാണ്.

UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?

അനില്‍കുമാര്‍ ബൊള്ള

Published: 

29 Oct 2025 | 03:39 PM

ഈ വര്‍ഷത്തെ യുഎഇ ലോട്ടറി നേടിയത് ഇന്ത്യക്കാരനാണ്. 100 മില്യണ്‍ ദിര്‍ഹം അതായത് 240 കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അബുദബിയില്‍ താമസിക്കുന്ന 29കാരനായ അനില്‍കുമാര്‍ ബൊള്ള ആണ് ഈ വര്‍ഷത്തെ ഭാഗ്യവാന്‍. ഇത്രയേറെ തുക അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുമ്പോള്‍ നികുതിയായി എത്ര രൂപ നല്‍കണമെന്ന സംശയം ഇങ്ങ് ഇന്ത്യയിലും ഉദിക്കുന്നു.

യുഎഇയില്‍ നിന്ന് നേടിയിരിക്കുന്ന 240 കോടിയ്ക്ക് അനില്‍കുമാര്‍ നികുതി നല്‍കേണ്ടി വരില്ല. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സമ്മാനത്തുക മുഴുവനായി എത്തും. എന്നാല്‍ ഇന്ത്യയില്‍ ലോട്ടറി സമ്മാനങ്ങള്‍ക്ക് 30 ശതമാനം നികുതി ഈടാക്കും. ഇതിന് പുറമെ 15 ശതമാനം സര്‍ചാര്‍ജും, 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും നല്‍കണം. ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് ഈ നികുതികള്‍ ബാധകമാണ്.

എന്‍ആര്‍ഐ നിയമം

എന്‍ആര്‍ഐകളായാലും ഇന്ത്യയില്‍ താമസിക്കുന്നതായി കണക്കാക്കുന്നതിന് ചില വ്യവസ്ഥകളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

മുന്‍ വര്‍ഷം കുറഞ്ഞത് 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ മുന്‍ വര്‍ഷം 60 ദിവസമോ അതില്‍ കൂടുതലോ, തൊട്ടുമുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ആകെ 365 ദിവസവും ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ നിയമം ബാധകമാണ്.

മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത ഇന്ത്യന്‍ പൗരന്മാരായ ലോട്ടറി വിജയികള്‍ക്ക് നികുതി അടയ്ക്കേണ്ടതില്ല. അനില്‍കുമാര്‍ ബൊള്ള ദീര്‍ഘകാലമായി അബുദബിയില്‍ താമസിക്കുന്നയാളാണ്. ഒന്നര വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടതില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: UAE Lottery Winner: അമ്മയുടെ പിറന്നാൾ തീയതി മകന് കൊണ്ടുവന്നത് 240 കോടിയുടെ ഭാഗ്യം! യുഎഇ ലോട്ടറി ഒന്നാം സമ്മാനം നേടി ഇന്ത്യക്കാരൻ

ഇവ അറിയാം

  • യുഎഇയില്‍ നികുതിയില്ല.
  • ഇന്ത്യയ്ക്ക് പുറത്ത് ചെലവഴിക്കുന്ന സമയത്തെ ആശ്രയിച്ച്, നിങ്ങള്‍ക്ക് NRI സ്റ്റാറ്റസ് ഉണ്ടെങ്കില്‍ ഇന്ത്യന്‍ നികുതി നല്‍കേണ്ടതില്ല.
  • ഇന്ത്യന്‍ റസിഡന്റ് ആയി കണക്കാക്കിയാല്‍, ലോട്ടറി വരുമാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ പോലും നികുതി ബാധകമാകും.

 

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്