AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Lottery Winner: അമ്മയുടെ പിറന്നാൾ തീയതി മകന് കൊണ്ടുവന്നത് 240 കോടിയുടെ ഭാഗ്യം! യുഎഇ ലോട്ടറി ഒന്നാം സമ്മാനം നേടി ഇന്ത്യക്കാരൻ

UAE Lottery lucky drow Winner: .അബുദാബിയിൽ താമസിക്കുന്ന 29 കാരനാണ് യുഎഇ ലക്കി ഡ്രോയിലൂടെ 240 കോടി നേടാനുള്ള ഭാ​ഗ്യം ലഭിച്ചത്. ഒക്ടോബർ 18ന് നടന്ന 23-ാമത്ലക്കി ഡേ നറുക്കെടുപ്പിലാണ് 29 കാരനായ അനിൽകുമാർ 240 കോടി നേടിയത്.

UAE Lottery Winner: അമ്മയുടെ പിറന്നാൾ തീയതി മകന് കൊണ്ടുവന്നത് 240 കോടിയുടെ ഭാഗ്യം! യുഎഇ ലോട്ടറി ഒന്നാം സമ്മാനം നേടി ഇന്ത്യക്കാരൻ
Uae Lucky Drow WinnerImage Credit source: Social Media
ashli
Ashli C | Published: 29 Oct 2025 13:53 PM

അമ്മയുടെ പിറന്നാൾ ദിനം മകന് നേടിക്കൊടുത്തത് 240 കോടിയുടെ ഭാ​ഗ്യം. യുഎഇയിൽ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരനായ യുവാവിനേയാണ് അമ്മയുടെ സ്നേഹം ലോട്ടറിയുടെ രൂപത്തിൽ തേടിയെത്തിയത്. അബുദാബിയിൽ താമസിക്കുന്ന 29 കാരനാണ് യുഎഇ ലക്കി ഡ്രോയിലൂടെ 240 കോടി നേടാനുള്ള ഭാ​ഗ്യം ലഭിച്ചത്. 23 ഒക്ടോബർ 18ന് നടന്ന 23 മത് ലക്കി ഡേ നറുക്കെടുപ്പിലാണ് 29 കാരനായ അനിൽകുമാർ 240 കോടി നേടിയത്. നറുക്കെടുപ്പിൽ വിജയിയാകാൻ താൻ മാജിക് ഒന്നും ചെയ്തില്ല എന്നാൽ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ട്രിക്കാണ് താൻ ഉപയോഗിച്ചത് എന്നാണ് അനിൽകുമാർ പറയുന്നത്.

തനിക്ക് സമ്മാനം നേടിത്തന്ന ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്ന് നമ്പർ വളരെ പ്രത്യേകത ഉള്ളതാണെന്നും. അവസാനത്തെ മൂന്ന് തന്റെ അമ്മയുടെ ജന്മദിനം ആണ് എന്നാണ് അനിൽകുമാർ പറയുന്നത്. യുഎഇയിൽ ലോട്ടറി വിജയിയുടെ അഭിമുഖ വീഡിയോയിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്. അനിൽകുമാറിന് ഒക്ടോബർ 18 വെറുമൊരു ദിവസമായിരുന്നില്ല എല്ലാം മാറ്റി മറച്ച ദിവസമായിരുന്നു. ജീവിതം മാറി. #Daretolimagine ചെയ്യുമ്പോൾ എന്തും സംഭവിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലും ആണ് ഇത്. അഭിനന്ദനങ്ങൾ അനിൽകുമാർ എന്നാണ് എക്സിൽ പങ്കുവെച്ച വിജയിയുടെ അഭിമുഖ വീഡിയോയിൽ ലോട്ടറി ഏജൻസി കുറിച്ചിരിക്കുന്നത്.

 

അതേസമയം താൻ വെറുതെ സോഫയിൽ ഇരിക്കുമ്പോഴാണ് ഈ വാർത്ത കേട്ടതെന്നും, കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നുമാണ് അനിൽകുമാറിന്റെ പ്രതികരണം. പണം ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തും. ഏതു രീതിയിൽ പണം ഉപയോഗിക്കണം എന്ന് ചിന്തിച്ചതിനുശേഷം മാത്രമേ അത് പ്രയോജനപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ശരിയായ രീതിയിൽ ഈ പണം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് മാത്രമാണ് തന്റെ ചിന്തകളിൽ ഇപ്പോൾ ഉള്ളത്. കുടുംബത്തെ പിന്തുണയ്ക്കാനും കുടുംബത്തോടൊപ്പം മികച്ച സമയം കണ്ടെത്തുന്നതിനും ഇത് പ്രയോജനപ്പെടുത്തുമെന്ന് അനിൽകുമാർ.