AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Miracle Garden: പിറന്നാളുകാര്‍ക്ക് ദുബായ് മിറക്കിള്‍ ഗാര്‍ഡനില്‍ സൗജന്യ പ്രവേശനം; എങ്ങനെ നേടാം

Free Entry Dubai Miracle Garden: 72,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. ഏത് പ്രായക്കാര്‍ക്കും ഗാര്‍ഡന്‍ ഒരുപോലെ ആസ്വദിക്കാനാകും. ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.

Dubai Miracle Garden: പിറന്നാളുകാര്‍ക്ക് ദുബായ് മിറക്കിള്‍ ഗാര്‍ഡനില്‍ സൗജന്യ പ്രവേശനം; എങ്ങനെ നേടാം
ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 27 Oct 2025 15:13 PM

ദുബായ്: പിറന്നാള്‍ ആഘോഷം കെങ്കേമമാക്കാന്‍ ദുബായ് മിറക്കിള്‍ ഗാര്‍ഡനിലേക്ക് പോകാം. ജന്മദിനം ആഘോഷിക്കുന്ന സന്ദര്‍ശകര്‍ക്ക് ഗാര്‍ഡനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പ്രവേശന കവാടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് നിങ്ങള്‍ക്ക് സേവനം ആസ്വദിക്കാം. ഈ വര്‍ഷം സെപ്റ്റംബര്‍ 29നാണ് മിറക്കിള്‍ ഗാര്‍ഡന്‍ വീണ്ടും തുറന്നത്. 150 ദശലക്ഷത്തിലധികം പൂക്കളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.

72,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. ഏത് പ്രായക്കാര്‍ക്കും ഗാര്‍ഡന്‍ ഒരുപോലെ ആസ്വദിക്കാനാകും. ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.

ടിക്കറ്റ് നിരക്കും കിഴിവുകളും

യുഎഇ നിവാസികള്‍ക്ക് പ്രവേശന ടിക്കറ്റില്‍ 30 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. പ്രവാസികള്‍ക്ക് 105 ദിര്‍ഹത്തിന് പകരം 73.5 ദിര്‍ഹമേ ടിക്കറ്റിനായി ചെലവഴിക്കേണ്ടതുള്ളൂ.

  • 3 മുതല്‍ 13 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് – 80 ദിര്‍ഹം
  • സ്വദേശികളായ കുട്ടികള്‍ക്ക്- 52.5 ദിര്‍ഹം
  • 3 വയസിന് താഴെയുള്ള കുട്ടികള്‍ക്ക്- സൗജന്യ പ്രവേശനം

ജന്മദിന ഓഫര്‍

ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത ജന്മദിന ഓഫറാണ്. ഗാര്‍ഡന്‍ സന്ദേശിക്കുന്ന ദിനത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക്, പ്രവേശന കവാടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് സൗജന്യമായി പ്രവേശിക്കാവുന്നതാണ്.

Also Read: Al Dhafra Festival: ഒട്ടകം കറക്കല്‍, ഫാല്‍ക്കണ്‍ പറത്തല്‍…; അല്‍ ദഫ്ര ഫെസ്റ്റിവല്‍ ഒക്ടോബര്‍ 27 മുതല്‍

എവിടെ എപ്പോള്‍ നടക്കുന്നു?

ദുബായിലെ അല്‍ ബര്‍ഷ സൗത്ത് 3 ലാണ് ഗാര്‍ഡന്‍ ഉള്ളത്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. വാരാന്ത്യങ്ങളില്‍ അര്‍ധരാത്രി വരെയും ഗാര്‍ഡന്‍ പ്രവര്‍ത്തിക്കുന്നതാണ്.