White house Shooting: ട്രംപിന്റെ വൈറ്റ്ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; 21 കാരനായ ആക്രമിയെ വധിച്ചു

White house Shooting Updates:യുഎസ് സീക്രട്ട് സർവീസ് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ചുവെന്നാണ് സൂചന. പ്രതി സുരക്ഷാ പരിധി കടക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ 21കാരനെ വധിച്ചു. വെടിവയ്പിൽ അവിടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. പരിക്കുകളുടെ അളവ് ഇതുവരെ അധികൃതർ പരസ്യമാക്കിയിട്ടില്ല........

White house Shooting: ട്രംപിന്റെ വൈറ്റ്ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; 21 കാരനായ ആക്രമിയെ വധിച്ചു

Police And Members Of The Secret Service Stand Near An Ems Truck After Blocking Streets Around The White House

Updated On: 

24 May 2026 | 09:24 AM

വാഷിംഗ്ടൺ: ആശങ്കയും ഭീതിയും ഉയർത്തിക്കൊണ്ട് വൈറ്റ് ഹൗസിനു മുന്നിൽ വീണ്ടും വെടിവെപ്പ്. പെൻസിൽവേനിയ അവന്യുവിലാണ് സംഭവം നടന്നത്. ആക്രമണം നടത്തിയത് 21കാരനായ യുവാവ് ആണ്. ഇയാൾ തന്റെ ബാഗിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. അതേസമയം റിപ്പോർട്ടുകൾ പ്രകാരം, യുഎസ് സീക്രട്ട് സർവീസ് നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ചുവെന്നാണ് സൂചന. പ്രതി സുരക്ഷാ പരിധി കടക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ 21കാരനെ വധിച്ചു. വെടിവയ്പിൽ അവിടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. പരിക്കുകളുടെ അളവ് ഇതുവരെ അധികൃതർ പരസ്യമാക്കിയിട്ടില്ല.

സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വൈറ്റ് ഹൗസിന്റെ ഗേറ്റിന് സമീപത്താണ് തോക്കുമായി യുവാവ് എത്തിയത്. ഇയാൾ പതിനാറാം സെന്റ് നോർത്ത് വെസ്റ്റിലേക്ക് സംശയാതീതമായ രീതിയിൽ അലക്ഷ്യമായി നടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു. ഇതിനിടെ ഇയാൾ തോക്ക് ഉപയോഗിച്ച് മൂന്ന് തവണ വെടിയുതിർത്തു. സുരക്ഷാപരിധി ലംഘിക്കുന്നതിന് മുമ്പ് തന്നെ പ്രതിയെ കൊലപ്പെടുത്തിയത് കൊണ്ട് വലിയ ദുരന്തം ഇല്ലാതായതാണ് റിപ്പോർട്ട്. സൂചന ലഭിച്ചത് തന്നെ ഉടനെ തന്നെ യുണൈറ്റഡ് സ്റ്റേറ്റ് അന്വേഷണ വിഭാഗം തിരിച്ചടിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ALSO READ:യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം

എന്നാൽ ഇത് അക്രമിയുടെ വെടിയേറ്റതാണോ അതോ സുരക്ഷ ഉദ്യോഗസ്ഥർ തിരിച്ചടിച്ചപ്പോൾ ഉണ്ടായ പരിക്ക് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായിട്ടില്ല. വെടിയൊച്ചകൾ കേട്ടയുടനെ, വൈറ്റ് ഹൗസ് ഗ്രൗണ്ടിൽ റെക്കോർഡിംഗ് നടത്തുന്ന റിപ്പോർട്ടർമാരോട് വടക്കൻ പുൽത്തകിടിയിൽ ഒത്തുകൂടി പത്രസമ്മേളന മുറിയിലേക്ക് ഓടിക്കയറാൻ സീക്രട്ട് സർവീസ് നിർദ്ദേശിച്ചു.30 ഓളം തവണ വെടിയച്ച കേട്ടു എന്നാണ് സംഭാവസമയത്ത് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്.

ട്രംപ് സുരക്ഷിതനാണ്

അതേസമയം ഇറാനുമായുള്ള സമാധാന കരാറിൽ താൻ ഓവൽ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്രഖ്യാപിച്ചതിന് പിന്നാലെ വെറും രണ്ടുമണിക്കൂറിനുള്ളിലാണ് വെടിവെപ്പ് ഉണ്ടായത്.

ഓൺലൈനിൽ റിപ്പോർട്ടുകൾ പ്രചരിച്ചതോടെ പ്രസിഡന്റ് ട്രംപിന്റെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകളും പരിക്കേൽക്കാത്തതിൽ ആശ്വാസവും പ്രകടിപ്പിക്കുന്ന സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ്.ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാമത് തവണയാണ് വെടിവെപ്പ് ഉണ്ടാകുന്നത്. വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ ഡിന്നറിനിടെ ഏപ്രിലിലും വാഷിംഗ്ടൺ മോന്യുമെന്റിനടുത്ത് ഈ മാസം ആദ്യവും വെടിവെപ്പ് നടന്നിരുന്നു.

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് നടന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അന്വേഷിച്ചുവരികയാണെന്നും സ്ഥലത്തെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം സ്ഥിരീകരിച്ചു.സംഭവത്തിൽ പ്രതികരിക്കുന്നതിൽ എഫ്ബിഐ ഏജന്റുമാർ സീക്രട്ട് സർവീസിനെ സഹായിക്കുന്നുണ്ടെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

ENGLISH SUMMARY

Another shooting in front of the White House has raised concerns and fears. The incident took place on Pennsylvania Avenue. The attacker was a 21-year-old man. He opened fire with a gun he was carrying in his bag. Meanwhile, according to reports, the US Secret Service retaliated within minutes.

Follow Us
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി