‘സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോക നേതാവ്’ പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന്

ധാർമ്മിക ധൈര്യം, ദീർഘവീക്ഷണമുള്ള ഭരണം, ആഗോള സമാധാനം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതാണ് 'സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോക നേതാവ്' പുരസ്‌കാരം. ഈ പുരസ്‌കാരത്തിൻ്റെ പത്താം വാർഷികത്തിലാണ് ശ്രീ ശ്രീ രവിശങ്കറിന് ആദരിച്ചിരിക്കുന്നത്.

സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോക നേതാവ് പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന്

Gurudev Acharya Sri Sri Ravi Shankar

Updated On: 

04 Nov 2025 19:53 PM

ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന് സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോക നേതാവ് പുരസ്കാരം. ആഗോള സമാധാനം, അനുരഞ്ജനം, മനുഷ്യസ്നേഹപരമായ നേതൃത്വം എന്നീ മേഖലകളിലെ അസാധാരണമായ സംഭാവനകൾ പരിഗണിച്ച് ബോസ്റ്റൺ ഗ്ലോബൽ ഫോറവും (BGF) എ.ഐ. വേൾഡ് സൊസൈറ്റിയും (AIWS) ചേർന്നാണ് ഈ പുരസ്‌കാരം നൽകിയത്. ധാർമ്മിക ധൈര്യം, ദീർഘവീക്ഷണമുള്ള ഭരണം, ആഗോള സമാധാനം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ഈ പുരസ്‌കാരത്തിൻ്റെ പത്താം വാർഷികത്തിലാണ് ശ്രീ ശ്രീ രവിശങ്കറിനെ ആദരിച്ചത്.

ഇന്ത്യൻ ആത്മീയ നേതൃത്വത്തിന് നൽകുന്ന ആദരം

ഈ പുരസ്‌കാരം ലഭിച്ചതോടെ, ഇന്ത്യയുടെ ആത്മീയ-മനുഷ്യസ്‌നേഹപരമായ നേതൃത്വം ലോകത്തിലെ ഏറ്റവും ആദരണീയരായ ഭരണതന്ത്രജ്ഞർക്കും ദീർഘദർശികൾക്കും ഒപ്പമെത്തി. പുരാതന ജ്ഞാനം ആഗോള ധാർമ്മികതയെയും ആധുനിക ഭരണത്തെയും എങ്ങനെ നയിക്കുന്നു എന്ന് തെളിയിച്ചുകൊണ്ട്, ലോകവേദിയിൽ ഇന്ത്യയുടെ “വിശ്വഗുരു” എന്ന സ്ഥാനത്തിന് ഈ അംഗീകാരം അടിവരയിടുന്നു. 21-ാം നൂറ്റാണ്ടിലെ സമാധാനം ആന്തരിക സൗഹൃദം, വിവിധ മതങ്ങൾ തമ്മിലുള്ള സംവാദം, ധാർമ്മിക സാങ്കേതികവിദ്യ എന്നിവയിൽ കെട്ടിപ്പടുക്കണം എന്ന സന്ദേശമാണ് ബോസ്റ്റൺ ഗ്ലോബൽ ഫോറം ഈ പുരസ്കാരദാനത്തിലൂടെ നൽകിയത്.

Award

ഈ ഡിജിറ്റൽ-എഐ യുഗത്തിൽ ധാർമികതയിൽ ഊന്നി 180 രാജ്യങ്ങളിൽ ഗുരുദേവ് തൻ്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷപാതമില്ലാതെ സമാധാനത്തിനായി പാലം പണിതയാൾ എന്നാണ് പുരുസ്കാരം സമ്മാനിച്ച് ഫോറം ആചാര്യ ശ്രേഷ്ഠനെ വിശേഷിപ്പിച്ചത്. കൊളംബിയയിൽ സർക്കാരിനെതിരെയുള്ള ആഭ്യാന്തര കലാപം അവസാനിപ്പിക്കാൻ ശ്രമിച്ചു.ഇറാഖ്, ശ്രീലങ്ക, മ്യാൻമർ, വെനസ്വേല എന്നിവിടങ്ങളിൽ സംഘർഷത്തിലിരിക്കുന്ന കക്ഷികളെ വിശ്വാസത്തിലൂടെയും അനുകമ്പയിലൂടെയും ഒരുമിപ്പിച്ചു. കാശ്മീരിൽ, ആയിരക്കണക്കിന് തീവ്രവാദികളെ അക്രമം ഉപേക്ഷിച്ച് സമൂഹത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു എന്നീ ഇടപെടലുകളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ടാണ് ബോസ്റ്റൺ ഗ്ലോബൽ ഫോറം ശ്രീ ശ്രീ രവിശങ്കറിനെ ആദരിച്ചത്.

സമാധാനത്തെ ഒരു അമൂർത്തമായ ആശയമായി കാണാതെ, അത് ഒരു ജീവിതാവബോധം ആക്കി മാറ്റിയതിന് ബോസ്റ്റൺ ഗ്ലോബൽ ഫോറം അദ്ദേഹത്തെ പ്രശംസിച്ചു. ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനിലൂടെ, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും, ആഘാതങ്ങളെ ശമിപ്പിക്കുന്നതിനും, വൈകാരികമായ അതിജീവന ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന സുദർശന ക്രിയ ശ്വസന ധ്യാനം പോലുള്ള പ്രായോഗിക വിദ്യകൾ അദ്ദേഹം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പകർന്നു നൽകി.

Acharya

“സമാധാനം വാക്കുകളിലൂടെ മാത്രം വരില്ല; അത് പ്രവൃത്തിയായി മാറണം. നാം ‘സമാധാനവും സുരക്ഷയും’ എന്ന് ഒരുമിച്ച് പറയാറുണ്ട്. എന്നാൽ സുരക്ഷയ്ക്കായി ധാരാളം ചെയ്യുന്നു, സമാധാനത്തിന് ശ്രദ്ധ നൽകുന്നത് വളരെ കുറവാണ്. സമാധാന നിർമ്മാണം അത്യന്താപേക്ഷിതമാണ്. നമ്മുടെ സമൂഹങ്ങൾ നേരിടുന്ന അവിശ്വാസത്തെയും ദുരിതത്തെയും ഇല്ലാതാക്കാൻ ഒരു ധാർമ്മികവും ആത്മീയവുമായ ശക്തി ആവശ്യമാണ്. സമ്മർദ്ദമില്ലാത്ത, അക്രമമില്ലാത്ത ഒരു ലോകത്തെ നമുക്ക് സ്വപ്നം കാണാം—സമാധാനവും, അനുകമ്പയും, സർഗ്ഗാത്മകതയും തഴച്ചുവളരുന്ന ഒരു സമൂഹം.” പുരസ്കാര വേളയിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും