Austrian Woman Death: കാമുകന്‍ പര്‍വതത്തില്‍ ഉപേക്ഷിച്ചു; മരവിച്ച് മരിച്ച് കാമുകി

Woman Abandoned by Boyfriend: ശക്തമായ കാറ്റ് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പിറ്റേദിവസമാണ് ഗുര്‍ട്ട്‌നറിലേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. പ്ലാംബെര്‍ഗറിനെതിരെ ഗുരുതരമായ കുറ്റകൃത്യത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു.

Austrian Woman Death: കാമുകന്‍ പര്‍വതത്തില്‍ ഉപേക്ഷിച്ചു; മരവിച്ച് മരിച്ച് കാമുകി

മരിച്ച യുവതി

Published: 

08 Dec 2025 | 03:13 PM

ഓസ്ട്രിയ: ഗ്രോസ്‌ഗ്ലോക്ക്‌നര്‍ പര്‍വതത്തില്‍ മരവിച്ച് മരിച്ച് ഓസ്ട്രിയന്‍ യുവതി. 33 കാരിയായ കെര്‍സ്റ്റിന്‍ ഗര്‍ട്ട്‌നര്‍ ആണ് മരിച്ചത്. പര്‍വതാരോഹകനായ കാമുകന്‍ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു എന്നാണ് വിവരം. ഈ വര്‍ഷം ജനുവരിയിലാണ് കാമുകന്‍ തോമസ് പ്ലാംബെര്‍ഗറിനൊപ്പം ഓസ്ട്രിയയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ഗ്രോസ്‌ഗ്ലോക്ക്‌നറില്‍ ഗുര്‍ട്ട്‌നര്‍ കയറിയത്.

ആസൂത്രണം ചെയ്തതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് ഇരുവരും മലകയറ്റം ആരംഭിച്ചത്. -20 ഡിഗ്രി സെല്‍ഷ്യസ് താപനിലയെയും ചുഴലിക്കാറ്റിനെയും ഇരുവര്‍ക്കും നേരിടേണ്ടതായി വന്നു. എന്നാല്‍ കൊടുമുടിയില്‍ നിന്നും 150 അടി താഴെ വെച്ച് ഗുര്‍ട്ട്‌നര്‍ ക്ഷീണിതയാവുകയും ദിശാബോധം നഷ്ടപ്പെടുകയും ചെയ്തു.

പുലര്‍ച്ചെ രണ്ട് മണിയോടെ അയാള്‍ ഗുര്‍ട്ട്‌നറെ അവിടെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പുതപ്പുകളോ മറ്റോ ഗുര്‍ട്ട്‌നര്‍ ഉപയോഗിച്ചില്ലെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ തോമസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണെടുത്തില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

Also Read: Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്

ശക്തമായ കാറ്റ് കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് പിറ്റേദിവസമാണ് ഗുര്‍ട്ട്‌നറിലേക്ക് എത്താന്‍ സാധിച്ചത്. അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. പ്ലാംബെര്‍ഗറിനെതിരെ ഗുരുതരമായ കുറ്റകൃത്യത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. 2016 ഫെബ്രുവരി 19ന് ഇന്‍സ്ബ്രക് റീജിയണല്‍ കോടതി കേസ് വീണ്ടും പരിഗണിക്കും.

Follow Us
Related Stories
Sri Lanka Prison Riot: ശ്രീലങ്കയിലെ ജെയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
Etihad Rail: യാത്രക്കാരുടെ ശ്രദ്ധക്ക്, എത്തിഹാദ് പാസഞ്ചർ ട്രെയിനുകളിൽ ഇവ കൊണ്ടുപോയാൽ പിടിവീഴും !
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
Iran-US Conflict: യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല; അടുത്ത ഘട്ടം പാകിസ്ഥാനില്‍
Etihad Rail: നിയമം ലംഘിച്ചാൽ കുടുംബം വിൽക്കേണ്ടിവരും; എത്തിഹാദ് റെയിലിൽ പിഴ നൽകേണ്ടിവരിക 2 ലക്ഷം രൂപ!
US-Iran Conflict: അവന്റെയൊരു ഒറ്റവെടി! ട്രംപിന് സംസ്‌കാരവും ബഹുമാനവുമില്ലെന്ന് ഇറാന്‍, ഹോര്‍മുസില്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് ഫീസില്ല
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?