AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: പഞ്ച് ഇനി കരയില്ല, അവനെ അവര്‍ ഏറ്റെടുത്തു; വൈറല്‍ കുരങ്ങന്‍ കുട്ടിയിതാ

Baby Punch Happy Video: വെറും ഏഴ് മാസം പ്രായമാണ് പഞ്ചിന്. 2025 ജൂലൈ 26നായിരുന്നു അവന്റെ ജനനം. പഞ്ചിന്റെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടതാണ്. ഇതോടെ ഒറ്റയ്ക്കായ അവനെ മൃഗശാല അധികൃതര്‍ അങ്ങോട്ടേക്കെത്തിച്ചു.

Viral Video: പഞ്ച് ഇനി കരയില്ല, അവനെ അവര്‍ ഏറ്റെടുത്തു; വൈറല്‍ കുരങ്ങന്‍ കുട്ടിയിതാ
ബേബി പഞ്ച്‌ Image Credit source: mediaflwr Instagram Page
Shiji M K
Shiji M K | Updated On: 21 Feb 2026 | 08:29 AM

പഞ്ചിനെ അറിയില്ലേ നിങ്ങള്‍ക്ക്? അങ്ങ് ജപ്പാനിലെ ചിബയിലുള ഇചികാവോ സിറ്റി മൃഗശാലയിലെ കുഞ്ഞന്‍ കുരങ്ങന്‍ കുട്ടിയാണ് പഞ്ച്. പഞ്ചിന് അറിയില്ല ഈ ലോകത്തെ ഭൂരിഭാഗം മനുഷ്യരും അവനെ ഇഷ്ടപ്പെടുന്നു, അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന കാര്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ച് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ താരം.

വെറും ഏഴ് മാസം പ്രായമാണ് പഞ്ചിന്. 2025 ജൂലൈ 26നായിരുന്നു അവന്റെ ജനനം. പഞ്ചിന്റെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടതാണ്. ഇതോടെ ഒറ്റയ്ക്കായ അവനെ മൃഗശാല അധികൃതര്‍ അങ്ങോട്ടേക്കെത്തിച്ചു. എന്നാല്‍ അവിടെ എത്തിയ അവനെ ആരും കൂടെ കൂട്ടിയില്ല. എല്ലാവരും ഒരുപോലെ ഉപദ്രവിക്കാന്‍ തുടങ്ങി.

മറ്റ് കുരങ്ങന്മാരോടൊപ്പം വിടുമ്പോള്‍ മൃഗശാല ജീവനക്കാര്‍ അവന്റെ കയ്യില്‍ ഒരു കുരങ്ങന്‍ പാവ വെച്ച് കൊടുത്തിരുന്നു. ആ പാവ മാത്രമായിരുന്നു അവന്റെ ആശ്രയവും. കൂടെയുള്ള കുരങ്ങന്മാര്‍ ഉപദ്രവിക്കുമ്പോള്‍ ആ ഒറാങ് ഊട്ടാന്‍ പാവയുമെടുത്ത് ഓടുന്ന അവന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ കവിളുകളിലും കണ്ണീര്‍മഴ പെയ്യിച്ചു.

പഞ്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് മൃഗശാല അധികൃതര്‍ തന്നെയാണ്. എല്ലാവരില്‍ നിന്നും ഓടിയൊളിക്കുന്ന പഞ്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ധാരാളം ആളുകള്‍ അവനെ കാണാന്‍ വേണ്ടി മാത്രം അങ്ങോട്ടെക്കെത്തി തുടങ്ങി.

Also Read: Hong Kong’s Coffin Homes: 16 സ്ക്വയർ ഫീറ്റ് മുറിക്ക് 40000 വാടക, ശവപ്പെട്ടിയിൽ ജീവിക്കുന്ന മനുഷ്യർ ഇവിടെ

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ദൃശ്യങ്ങള്‍ സങ്കടത്തിന്റേതല്ല, മറിച്ച് സന്തോഷം പകരുന്നതാണ്. ആട്ടിയോടിച്ചവരെല്ലാം ഇപ്പോള്‍ പഞ്ചിനെ ചേര്‍ത്ത് നിര്‍ത്തുകയാണ്. മറ്റ് കുരങ്ങന്മാരാരും അവനെ ഇപ്പോള്‍ ഉപദ്രവിക്കുന്നില്ല. അവനോടൊപ്പം കളിക്കുന്നു, ഭക്ഷണം കഴിക്കുന്നു ഉറങ്ങുന്നു. പഞ്ചും കൂട്ടാളികളും ഇപ്പോള്‍ സെറ്റാണ്. അമ്മയില്ലാത്തതിന്റെ ദുഃഖം മറക്കാന്‍ ആ മൃഗശാല നിറയെ അവന് ധാരാളം അമ്മമാരുണ്ട്.

Follow Us