Narendra Modi: നരേന്ദ്ര മോദിക്ക് ഒരായിരം നന്ദി! ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം: നെതന്യാഹു

PM Modi Receives Thanks From Netanyahu as Israel Pledges Stronger Ties With India: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തതിന്റെ വിവിധ മേഖലകളെ കുറിച്ചും, അവയിലുണ്ടാകുന്ന പുരോഗതിയെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറിയതായും മോദി പറഞ്ഞിരുന്നു.

Narendra Modi: നരേന്ദ്ര മോദിക്ക് ഒരായിരം നന്ദി! ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം: നെതന്യാഹു

നരേന്ദ്ര മോദി, ബെഞ്ചമിന്‍ നെതന്യാഹു

Published: 

08 Aug 2026 | 07:28 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുനേതാക്കളും നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് നെതന്യാഹു മോദിയോട് നന്ദി പറഞ്ഞത്. ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തത്തെ കുറിച്ചും പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചും ഇരുനേതാക്കളും ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു.

എന്റെ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി, ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നമ്മള്‍ ഒരുമിച്ച് ഇനിയും പ്രവര്‍ത്തിക്കും, എന്നാണ് നെതന്യാഹു എക്‌സിലെ പോസ്റ്റില്‍ കുറിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രിയില്‍ നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചതായി മോദി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു നെതന്യാഹു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തതിന്റെ വിവിധ മേഖലകളെ കുറിച്ചും, അവയിലുണ്ടാകുന്ന പുരോഗതിയെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് അഭിപ്രായങ്ങള്‍ കൈമാറിയതായും മോദി പറഞ്ഞിരുന്നു.

ഇരുരാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും സംസാരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയ നേതാക്കള്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാനും ഇരുവരും സമ്മതിച്ചു.

പ്രതിരോധം, കൃഷി, നവീകരണം, സാങ്കേതികവിദ്യ, ജല മാനേജ്‌മെന്റ്, സൈബര്‍ സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ ആഴത്തിലുള്ള ബന്ധം പുലര്‍ത്തുന്നുണ്ട്. ഈ മേഖലകളിലെ സഹകരണം തുടരാനും ബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് നിലവില്‍ ധാരണയായിരിക്കുന്നത്.

Also Read: മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു; തന്ത്രപ്രധാന കൂട്ടുകെട്ട് ഉറപ്പിച്ച് ഇന്ത്യയും ഇസ്രായേലും

മോദിയുടെ എക്‌സ് പോസ്റ്റ്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തതിന്റെ വിവിധ വശങ്ങളിലെ പുരോഗതി തങ്ങള്‍ അവലോകനം ചെയ്തു. അത് ശക്തിപ്പെടുത്തുകയും സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും തങ്ങളും കാഴ്ച്ചപ്പാടുകള്‍ കൈമാറി, എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. തുടര്‍ച്ചയായ സംഘര്‍ഷശം പ്രാദേശിക സുരക്ഷ, ഊര്‍ജ്ജ വിതരണം, ആഗോള വ്യാപാര പാതകള്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകളും വര്‍ധിക്കുകയാണ്.

English Summary

Israeli Prime Minister Benjamin Netanyahu thanked PM Narendra Modi and expressed his commitment to strengthening India-Israel relations. The statement highlights the close ties between the two countries. Netanyahu also stressed the importance of further deepening bilateral cooperation.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിൽ കെട്ടിട ഉടമയ്ക്ക് വാടക എത്രത്തോളം വർദ്ധിപ്പിക്കാം? വാടകക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ!
15 കോടിയിലധികം പൂക്കൾ; ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും, ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
US-Iran Conflict: ഇറാൻ്റെ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിലക്ക്; സഹായിക്കുന്നവർക്കും ഉപരോധമെന്ന് അമേരിക്ക
യാത്രാ സമയം 20 മിനിറ്റിൽ നിന്നും വെറും 5 മിനിറ്റിലേക്ക്; ഊദ് മേത്ത, അൽ അസയേൽ വികസനം പൂർത്തിയായി
UAE Weather Update: ശൈത്യകാലത്തെ വരവേൽക്കാൻ യു.എ.ഇ; താപനില കുറയും, വരും ദിവസങ്ങളിൽ മഴയും
North Korea: കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മേഖലയിൽ വീണ്ടും സംഘർഷസാധ്യത
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ