AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Air Show Fighter Jet Crash : ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണു; പൈലറ്റിന് വീര്യമൃത്യു

Dubai Air Show IAF Tejas Fighter Crash : ദുബായ് അൽമുക്തും രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം തകർന്ന് വീണത്

Dubai Air Show Fighter Jet Crash : ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണു; പൈലറ്റിന് വീര്യമൃത്യു
TejasImage Credit source: PTI
jenish-thomas
Jenish Thomas | Updated On: 21 Nov 2025 18:18 PM

ദുബായ് : ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ എയർ ഷോയ്ക്കിടെ തകർന്നു വീണു. വ്യോമസേനയുടെ എച്ച്എഎൽ തേജസ് ഫൈറ്റർ ജെറ്റ് വിമാനമാണ് തകർന്ന് വീണത്. ദുബായ് പ്രാദേശിക സമയം 2.30 ഓടെ അപകടം സംഭവിച്ചത്. ദുബായ് അൽമുക്തും രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം തകർന്ന് വീണതിനെ തുടർന്ന് എയർ ഷോ നിർത്തിവെച്ചു. ദുബായ് എയർ ഷോയ്ക്കിടെ യുദ്ധവിമാനം തകർന്ന് വീണുയെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യൂ വരിച്ചുയെന്നും വ്യോമസേന അറിയിച്ചു. എയർ ഷോയുടെ അവസാനം ദിനത്തിലാണ് അപകടം സംഭവിച്ചത്.

വ്യോമാഭ്യാസത്തിനിടെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു.  ഹിന്ദുസ്ഥാൻ എയർനോട്ടിക്ക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച സിംഗിൾ സീറ്റ് ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് വിമാനമാണ് തകർന്ന് വീണത്.  കഴിഞ്ഞ രണ്ട് വർഷത്തിനിടെ തകർന്ന് വീഴുന്ന രണ്ടാമത്തെ തേജസ് വിമാനമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ രാജസ്ഥാനിലെ ജയ്സൽമേറിൽ തേജസ് യുദ്ധവിമാനം തകർന്ന് വീണിരുന്നു. 2001 ആദ്യ പരീക്ഷണ പറക്കലിന് ശേഷം തേജസ് യുദ്ധവിമാനത്തിന് സംഭവിച്ച് ആദ്യ അപകടമായിരുന്നു അത്.

 

യുദ്ധവിമാനം തകർന്ന് വീഴുന്ന ദൃശ്യം

 

 

updating…