Viral video: ഈ സോപ്പു തേച്ച് കുളിക്കുന്നവർ ഇന്ത്യക്കാരാണോ? കാനഡയിൽ നിന്നുള്ള വൈറൽ വീഡിയോ ഇതാ
Residents Criticise Bathers in Viral Video : രണ്ട് ദമ്പതികൾ തടാകത്തിൽ സോപ്പും ഷാംപൂവും ഉപയോഗിച്ച് കുളിക്കുന്നതാണ് കിർക്ക് ലുബിമോവ് എന്ന ഉപയോക്താവ് X-ൽ പങ്കുവെച്ച വീഡിയോയിലുള്ളത്.
കാനഡ, ബ്രാംപ്ടൺ : കാനഡയിലെ ബ്രാംപ്ടണിലുള്ള ഒരു തടാകത്തിൽ സോപ്പുപയോഗിച്ച് കുളിക്കുന്ന നാല് പേരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാപകമായ വിമർശനം. രണ്ട് ദമ്പതികൾ തടാകത്തിൽ സോപ്പും ഷാംപൂവും ഉപയോഗിച്ച് കുളിക്കുന്നതാണ് കിർക്ക് ലുബിമോവ് എന്ന ഉപയോക്താവ് X-ൽ പങ്കുവെച്ച വീഡിയോയിലുള്ളത്.
പരിസ്ഥിതിക്ക് ദോഷം
ജലാശയങ്ങളിൽ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകും.സോപ്പും ഡിറ്റർജന്റും ജലം മലിനമാക്കുകയും ജലജീവികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രവൃത്തികൾക്കെതിരെ കർശന നടപടി വേണമെന്നും ആളുകളെ ബോധവത്കരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
Canada’s beaches are turning to baths for foreigners.
Canada’s transformation to a 3rd world country happening daily. pic.twitter.com/DPnhy3dlve
— Kirk Lubimov (@KirkLubimov) August 9, 2025
” rel=”noopener” target=”_blank”>
സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം
‘കാനഡയിലെ ബീച്ചുകൾ വിദേശികളുടെ കുളിമുറികളായി മാറുകയാണ്, കാനഡ ദിനംപ്രതി ഒരു മൂന്നാം ലോക രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ‘ഇത് ഗംഗാ നദി പോലെയാകും’ എന്ന് കമന്റുകൾ ഉയർന്നിട്ടുണ്ട്. വീഡിയോയിലുള്ളത് ഇന്ത്യക്കാരാണോ എന്ന സംശയവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 50 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.