Police Dog: അച്ചടക്കം മുഖ്യം ബിഗിലേ! ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസ് നായയുടെ വാര്‍ഷിക ബോണസ് കട്ട് ചെയ്തു

China's First Corgi Police Dog :ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിനും ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചതിനുമാണ് ഫുസായിക്കെതിരെ നടപടി എടുത്തത്. ഇതോടെ പൊലീസ് നായയ്ക്കുള്ള ഇയര്‍ എന്‍ഡ് ബോണസ് ഫുസായിക്ക് ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Police Dog: അച്ചടക്കം മുഖ്യം ബിഗിലേ! ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസ് നായയുടെ വാര്‍ഷിക ബോണസ് കട്ട് ചെയ്തു

China's First Corgi Police Dog

Published: 

27 Jan 2025 | 08:45 AM

അച്ചടക്കം നിർബന്ധമുള്ള ഒരു ജോലിയാണ് പൊലീസ്. എല്ലാ കാര്യത്തിലും ഈ അച്ചടക്കം നിലനിർത്താൻ ഇവർ നിർബന്ധിതരാണ്. അത് ഉദ്യോഗസ്ഥനായാലും നായയായാലും ബാധകമാണ്. ഇത് ലംഘിക്കുകയാണെങ്കിൽ കർശന നടപടിയാണ് മേൽ‌‌ ഉദ്യോഗസ്ഥർ സ്വീകരിക്കാറുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത് വാർത്തകളിൽ പതിവ് കാഴ്ചയാണ്. അത്തരത്തിലുള്ള നടപടിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ ഇത് നേരിട്ടിരിക്കുന്നത് ഒരു പൊലീസ് നായയാണ്. ചൈനയിലെ ആദ്യ കോർഗി പൊലീസ് നായയായ ഫുസായി ആണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് നടപടി നേരിട്ടിരിക്കുന്നത്.

ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിനും ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചതിനുമാണ് ഫുസായിക്കെതിരെ നടപടി എടുത്തത്. ഇതോടെ പൊലീസ് നായയ്ക്കുള്ള ഇയര്‍ എന്‍ഡ് ബോണസ് ഫുസായിക്ക് ലഭിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ ഇക്കാര്യം സ്ഥിരിക്കരിക്കുന്നുണ്ട്. ഫുസായിയുടെ അക്കൗണ്ടില്‍ ജനുവരി 19 ന് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അച്ചടക്ക നടപടി നേരിട്ട കാര്യം പറയുന്നത്. ഫുസായിയുടെ 2024 ലെ സംഭാവനകൾ എടുത്തുകാണിക്കുന്നതാണ് വീഡിയോ.

Also Read:ഈ ഗതി ആര്‍ക്കും വരല്ലേ ! ബോസിന് ‘പൂച്ച സാര്‍’ രാജിക്കത്ത് അയച്ചു; യുവതിയുടെ പണിയും പോയി, പണവും പോയി

വീഡിയോയിൽ ഫുസായിയുടെ നേട്ടങ്ങൾ എടുത്ത് പറയുന്നുണ്ട്. പോലീസ് നായ്ക്കൾക്കുള്ള ലെവൽ 4 പരീക്ഷയിൽ ഫുസായിക്ക് മികച്ച വിജയം നേടാനായെന്നും പറയുന്നുണ്ട്. ഇതിന് നായ്ക്ക് ചുവന്ന പൂവും സ്നാക്സും സമ്മാനമായി നല്‍കിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. സമീപകാലത്തെ പെരുമാറ്റം, ജോലി സമയത്ത് ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിക്കല്‍ എന്നിവ കാരണം വാര്‍ഷിക ബോണസ് നഷ്ടപ്പെടുമെന്നും സ്നാക്സ് പിഴയായി ഈടാക്കും എന്നും പൊലീസുകാരന്‍ പറയുന്നു. ശേഷം വനിതാ പൊലീസ് സ്നാക്സ് തിരികെ‌യെടുക്കുന്നതും വിഡിയോയില്‍ കാണാം.

രണ്ട് വർഷം മുൻപാണ് ഫ്യുസായി ജനിക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലാണ് ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പോലീസ് നായ പരിശീലന കേന്ദ്രത്തിലെത്തുന്നത്. ചാംഗിൾ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പരിശീലകനായ ഷാവോ ക്വിങ്‌ഷുവായ് ആണ് ഫുസായിയെ പൊലീസിലേക്ക് കൈമാറുന്നത്.

ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കിയ നായക്ക് 2024 ഒക്ടോബറിലാണ് പോലീസ് നായ പദവി ലഭിച്ചത്.സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലാണ് ഫ്യുസായിയുടെ മിടുക്ക്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ‘കോര്‍ഗി പൊലീസ് ഡോഗ് ഫുസായി ആന്‍ഡ് ഇറ്റ്സ് കോമ്രേഡ്സ്’ എന്ന അക്കൗണ്ടില്‍ നായയുടെ ഡെയ്‍ലി ലൈഫ് വിഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ