AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Job at Saudi : പണിയെടുക്കണോ… സൗദിയാണ് ബെസ്റ്റ് ; തൊഴിൽ സാധ്യത കൂടുതലെന്ന് സർവ്വേ ഫലം

Most Job Opportunities: തൊഴിൽ സാധ്യതകൾ, ശമ്പളം, തൊഴിൽ സുരക്ഷ, ജോലി-ജീവിത സന്തുലിതാവസ്ഥ, തൊഴിൽ സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ റാങ്കിങ് നടത്തിയത്. ഇതിനൊപ്പം തൊഴിൽ സാധ്യതകളുടെ കാര്യം കൂടി പരി​ഗണിച്ചപ്പോഴാണ് സൗദി ഒന്നാം സ്ഥാനത്തെത്തിയത്.

Job at Saudi : പണിയെടുക്കണോ… സൗദിയാണ് ബെസ്റ്റ് ; തൊഴിൽ സാധ്യത കൂടുതലെന്ന് സർവ്വേ ഫലം
Aswathy Balachandran
Aswathy Balachandran | Published: 13 Jul 2024 | 07:16 AM

റിയാദ്: ജോലി സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യമായി സൗദി. പ്രവാസത്തിന് ഇവിടമാണ് ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമെന്ന പഠന ഫലം പുറത്തു വിട്ടത് എക്‌സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്‌സാണ്. യുഎസ്, യുകെ, ബെൽജിയം എന്നിവയായിരുന്നു നേരത്തെ മുന്നിൽ. ഇവയെ പിന്നിലാക്കിയാണ് സൗദി ഈ സ്ഥാനത്ത് എത്തിയത്. എക്സ്പാറ്റ് ഇൻസൈഡർ സർവേയുടെ ഏറ്റവും പുതിയ പതിപ്പ് പ്രകാരം, സൗദി അറേബ്യ വർക്കിങ് എബ്രോഡ് ഇൻഡക്‌സിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ഈവിടുത്തെ പകുതിയിലധികം പ്രവാസികളും സൗദിയിലെ പ്രാദേശിക തൊഴിൽ വിപണിയെപ്പറ്റി നല്ല അഭിപ്രായമാണ് പറയുന്നത്. 2023ൽ കണക്കെടുത്തപ്പോൾ 14–ാം സ്ഥാനത്തായിരുന്ന സൗദി. അവിടെ നിന്ന് ഒരു വർഷം കൊണ്ട് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ALSO READ: ലാൻഡിങ്ങിനിടെ സൗദി എയർലൈൻസ് വിമാനത്തിൻ്റെ ടയറിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

തൊഴിൽ സാധ്യതകൾ, ശമ്പളം, തൊഴിൽ സുരക്ഷ, ജോലി-ജീവിത സന്തുലിതാവസ്ഥ, തൊഴിൽ സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഈ റാങ്കിങ് നടത്തിയത്. ഇതിനൊപ്പം തൊഴിൽ സാധ്യതകളുടെ കാര്യം കൂടി പരി​ഗണിച്ചപ്പോഴാണ് സൗദി ഒന്നാം സ്ഥാനത്തെത്തിയത്. യുഎസ്, യുഎഇ എന്നിവയെ പിന്തള്ളിയാണ് ഈ നേട്ടം എന്നതും ശ്രദ്ധിക്കണം. 75% പ്രവാസികളും തങ്ങളുടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്നു.

62% പേർ തങ്ങളുടെ വ്യക്തിപരമായ തൊഴിൽ അവസരങ്ങളെ അനുകൂലമായി കാണുന്നവരാണ്. ശമ്പളവും തൊഴിൽ സുരക്ഷയും എന്ന കാര്യത്തിൽ സൗദി രണ്ടാം സ്ഥാനത്തുമാണ്. 82% പേരും പ്രാദേശിക സമ്പത്തിന്റെ കാര്യത്തിൽ തൃപ്തരാണെന്നും സർവ്വേഫലം പറയുന്നു. എന്നാൽ, ആഴ്ചയിൽ ശരാശരി 47.8 മണിക്കൂർ എന്ന നീണ്ട പ്രവൃത്തി സമയം ഒരു പ്രശ്നമായി ഉയർന്നു വരുന്നു.