US Israel Iran Strike: ‘പാമ്പിൻ്റെ തല വെട്ടിമാറ്റി, ലോകത്തിലെ ശക്തമായ സൈന്യം ഞങ്ങളുടേത്’; ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ്

US Destroyed Iran's IRGC: കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കൻ പൗരന്മാരുടെയും സൈനികരുടെയും മരണത്തിന് നേരിട്ടുള്ള ഉത്തരവാദികൾ ഐആർജിസി ആണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നത്. അമേരിക്കൻ ആക്രമണത്തിൽ ഐആർജിസിയുടെ കേന്ദ്ര ആസ്ഥാനം പൂർണ്ണമായും തകർന്നതായാണ് യുഎസ് മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

US Israel Iran Strike: പാമ്പിൻ്റെ തല വെട്ടിമാറ്റി, ലോകത്തിലെ ശക്തമായ സൈന്യം ഞങ്ങളുടേത്; ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ്

Us Israel Iran Strike

Published: 

02 Mar 2026 | 06:12 AM

വാഷിങ്ടൺ: പശ്ചിമേഷ്യയെ വിറപ്പിച്ച് യുഎസ്-ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം സ്ഥിരീകരിക്കുകയാണ്. ‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഈ നടപടിയെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കൻ പൗരന്മാരുടെയും സൈനികരുടെയും മരണത്തിന് നേരിട്ടുള്ള ഉത്തരവാദികൾ ഐആർജിസി ആണെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നത്. അമേരിക്കൻ ആക്രമണത്തിൽ ഐആർജിസിയുടെ കേന്ദ്ര ആസ്ഥാനം പൂർണ്ണമായും തകർന്നതായാണ് യുഎസ് മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

ALSO READ: പാകിസ്ഥാനിലെ യുഎസ് കോൺസുലേറ്റിൽ ഇറാൻ അനുകൂല പ്രതിഷേധം; എട്ടു പേര്‍ കൊല്ലപ്പെട്ടു

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണെന്ന് ഈ നീക്കത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതായും സെൻട്രൽ കമാൻഡ് നടപടിക്ക് ശേഷം പ്രതികരിക്കവെ പറഞ്ഞു. ഈ ആക്രമണം ഇറാൻ-അമേരിക്ക ബന്ധം കൂടുതൽ സംഘർഷഭരിതമായ ഒരു ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. മേഖലയിൽ യുഎസ് സേന അതീവ ജാഗ്രത തുടരുകയാണ്.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ-യുഎസ് സംയുക്ത സേനയുടെ അതിശക്തമായ ആക്രമണം തുടരുകയാണ്. ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേൽ ടെഹ്റാനിലെ ആശുപത്രി ഉൾപ്പെടെ ലക്ഷ്യം വെച്ച് ആക്രമണം നടന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി