Dinesh K. Patnaik: കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ, ദിനേഷ് കെ പട്നായിക് ഉടൻ ചുമതലയേൽക്കും
High Commissioner of Canada to India: കനേഡിയൻ മണ്ണിൽ വെച്ച് ഖലിസ്ഥാന്‍ ഭീകര പ്രവര്‍ത്തകനായ ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം.
ന്യൂഡൽഹി: കാനഡയിൽ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് കെ പട്നായിക്ക് നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് അദ്ദേഹം ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.
പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് കാനഡയിൽ ഒരു ഹൈക്കമ്മീഷണർ ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാനഡയിലെ ഹൈക്കമ്മീഷണറെ ഇന്ത്യ പിന്‍വലിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെത്തുടർന്ന് 2023 സെപ്റ്റംബറിലാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്.
ALSO READ: ട്രംപിന് മാപ്പില്ല, ഷി ജിന്‍ പിങുമായി കൈകോര്‍ക്കാന്‍ മോദി; പ്രധാനമന്ത്രി ജപ്പാനില്‍
കനേഡിയൻ മണ്ണിൽ വെച്ച് ഖലിസ്ഥാന്‍ ഭീകര പ്രവര്‍ത്തകനായ ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ഇത് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്ക് ഇടയാക്കി.
എന്നാൽ മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്നാണ് പ്രതീക്ഷ. ഇതിന് ആക്കം കൂട്ടുന്നതാണ് പുതിയ തീരുമാനം.