AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും

US Travel Ban Expansion: കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ യുഎസ്. യാത്രാ നിരോധനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് മുപ്പതിലേറെയായി വര്‍ധിപ്പിക്കാനാണ് നീക്കം

US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
WashingtonImage Credit source: പിടിഐ
jayadevan-am
Jayadevan AM | Published: 06 Dec 2025 07:56 AM

വാഷിങ്ടണ്‍: കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ യുഎസ് ഒരുങ്ങുന്നു. യാത്രാ നിരോധനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണം പത്തൊമ്പതില്‍ നിന്ന് മുപ്പതിലേറെയായി വര്‍ധിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര രാജ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കൃത്യമായി പറയുന്നില്ലെന്നും, എന്നാല്‍ അത് മുപ്പതില്‍ കൂടുതലാണെന്നും ക്രിസ്റ്റി നോയം വ്യക്തമാക്കി.

രാജ്യങ്ങളെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലയിരുത്തല്‍ തുടരുകയാണെന്നും ഫോക്സ് ന്യൂസിന്റെ ദി ഇൻഗ്രാം ആംഗിളിൽ നൽകിയ അഭിമുഖത്തിൽ നോയം പറഞ്ഞു. നടപടി ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി വെളിപ്പെടുത്തിയില്ല.

യാത്രാ നിരോധനമുള്ള രാജ്യങ്ങളുടെ എണ്ണം 32 ആയി ഉയര്‍ത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് നിരോധനവും, മറ്റ് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി കഴിഞ്ഞ ജൂണിലാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്.

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശ ഭീകരരിൽ നിന്നും മറ്റ് ഭീഷണികളിൽ നിന്നും സംരക്ഷണം നൽകേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് ഇതുസംബന്ധിച്ച് യുഎസ് വിശദീകരിച്ചത്. വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ബിസിനസുകാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവരെ നടപടി ബാധിച്ചു.

Also Read: Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം

36 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ കൂടി പട്ടികയിൽ ചേർക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങളാണ് പുതിയ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ യുഎസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. പ്രതി അഫ്ഗാന്‍ പൗരനാണെന്നാണ് സംശയിക്കുന്നത്.

തുടര്‍ന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളെക്കുറിച്ചാണ് ട്രംപ് പരാമര്‍ശിച്ചതെന്ന് വ്യക്തമല്ല. 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് നൽകിയ ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.