AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ

UAE Unified Renewal Service: സീറോ ബ്യൂറോക്രസി എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ മാറ്റം. യുഎഇഐസിപി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതുവഴി പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടും ഐഡിയും ഇനി വെവ്വേറെ പുതുക്കേണ്ടതില്ല.

Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
ഗള്‍ഫ്‌ Image Credit source: TV9 Network
shiji-mk
Shiji M K | Published: 06 Dec 2025 08:07 AM

അബുദബി: പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒന്നിച്ച് പുതുക്കാനുള്ള സേവനം അവതരിപ്പിച്ച് യുഎഇ. യുഎഇ പൗരന്മാരുടെ ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് പോസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒന്നിച്ച് പുതുക്കാനുള്ള അവസരമൊരുക്കിയത്.

സീറോ ബ്യൂറോക്രസി എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ മാറ്റം. യുഎഇഐസിപി സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. ഇതുവഴി പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടും ഐഡിയും ഇനി വെവ്വേറെ പുതുക്കേണ്ടതില്ല. ഇതുവഴി ഇവ രണ്ടും കാലഹരണപ്പെടുന്ന വ്യത്യസ്ത തീയതി ഓര്‍മ്മിച്ച് വെക്കേണ്ട സാഹചര്യവും ഒഴിവാകുന്നു.

നിങ്ങളുടെ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടു, ആറ് മാസത്തിനുള്ളില്‍ എമിറേറ്റ്‌സ് ഐഡിയും കാലഹരണപ്പെടുമെങ്കില്‍ ഇവ രണ്ടും ഒരേ പേജില്‍ തന്നെ ഒരുമിച്ച് പുതുക്കാവുന്നതാണ്. ഇത്തരമൊരു ഓപ്ഷന്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷനില്‍ കാണാനാകുന്നതാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയം ലാഭിക്കാനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു.

പൗരന്മാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ സംവിധാനം യുഎഇ നടപ്പിലാക്കിയത്. പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും ഒരുമിച്ച് പുതുക്കാന്‍ മാത്രമല്ല, ഒരു കുടുംബത്തിലെ എല്ലാവരുടെയും രേഖകള്‍ ഒരിടത്ത് നിന്ന് കൈകാര്യം ചെയ്യാനും ഈ സംവിധാനം അനുവദിക്കുന്നു.

Also Read: Kuwait Holidays: കുവൈറ്റ് പ്രവാസികളെ സന്തോഷിക്കാൻ വകയുണ്ട്; ജനുവരിയിൽ ആറ് പൊതു അവധികൾ

ആറ് മാസത്തില്‍ താഴെ മാത്രമേ ഐഡി കാര്‍ഡിന് സാധുതയുള്ളൂ. എങ്കില്‍ പോലും രണ്ട് രേഖകളും ഒന്നിച്ച് പൗരന്മാര്‍ക്ക് പുതുക്കാം. വ്യക്തിഗത ഡാറ്റയും ഫോട്ടോഗ്രാഫുകളും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഏകീകൃത ഇന്റര്‍ഫേസ് ഈ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെ അഭിപ്രായത്തില്‍ പ്രോസസിങ് സമയം ഏകദേശം 50 ശതമാനം വരെ ലാഭിക്കാനാകും.