Viral News: വനത്തിനുള്ളില്‍ നിന്നും 1,500 വര്‍ഷം പഴക്കമുള്ള സ്വര്‍ണമാല കണ്ടെത്തി
Ancient Gold Necklace Poland: ചരിത്രാന്വേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂണില്‍ പോളണ്ടിലെ കാലിസ് നഗരത്തിനടുത്തുള്ള കാടുകളില്‍ ഗവേഷണം നടത്തുന്നതിനായി പോയപ്പോഴാണ് അമൂല്യമായി വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ ആദ്യ കണ്ടെത്തല്‍ റോമന്‍ കാലഘട്ടത്തിലെ ഒരു പുരാതന ശവക്കുഴിയായിരുന്നു.
വനത്തിനുള്ളില്‍ നിന്ന് മനുഷ്യര്‍ക്ക് പലതരത്തിലുള്ള സാധനങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ച ശുദ്ധമായ സ്വര്‍ണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
ചരിത്രാന്വേഷകരുടെ ഒരു സംഘം കഴിഞ്ഞ ജൂണില്‍ പോളണ്ടിലെ കാലിസ് നഗരത്തിനടുത്തുള്ള കാടുകളില്‍ ഗവേഷണം നടത്തുന്നതിനായി പോയപ്പോഴാണ് അമൂല്യമായി വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവരുടെ ആദ്യ കണ്ടെത്തല്‍ റോമന്‍ കാലഘട്ടത്തിലെ ഒരു പുരാതന ശവക്കുഴിയായിരുന്നു. അതിനുള്ളില്‍ ഒരു യോദ്ധാവിന്റെ അവശിഷ്ടങ്ങളും കുന്തത്തിന്റെയും പരിചയുടെയും ഭാഗങ്ങളും ഉണ്ടായിരുന്നു.
ആഭരണം കണ്ടെടുക്കുന്നു
പിന്നീടവര്‍ പതിനൊന്നാം നൂറ്റാണ്ടിലെ നാണയവും ചെറിയ കളിമണ്‍ കലവും കണ്ടെത്തി. ഇത് തുറന്നപ്പോള്‍ 631 നാണയങ്ങളാണ് ലഭിച്ചത്. ജൂണ്‍ അവസാനത്തോടെ കൂടുതല്‍ നാണയങ്ങള്‍ അടങ്ങിയ രണ്ടാമത്തെ കളിമണ്‍ പാത്രവും അവര്‍ക്ക് മുന്നില്‍ തെളിഞ്ഞു.
എന്നാല്‍ ജൂലൈ 12ന് സ്വര്‍ണതിളക്കമാണ് അവര്‍ക്ക് കാണാനായത്. ആദ്യം അവര്‍ കരുതിയത് മറ്റേതെങ്കിലും ലോഹമായിരിക്കാമെന്നാണ്. എന്നാല്‍ പിന്നീടാണ് അഞ്ചാം നൂറ്റാണ്ടിലെ ശുദ്ധമായ സ്വര്‍ണമാലയാണതെന്ന് സ്ഥിരീകരിച്ചത്. 222 ഗ്രാം ഭാരമുണ്ടായിരുന്നു അതിന്. ഇത് ജര്‍മന്‍ സമൂഹമായ ഗോഥിക് ജനതയുടേതാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.