AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hormuz Fees: എല്ലാ ചരക്കുകള്‍ക്കും 20% ഫീസ്; ഹോര്‍മുസിന്റെ കാവല്‍ക്കാരന്‍ താനെന്ന് ട്രംപ്, നടക്കില്ലെന്നുറപ്പിച്ച് ഇറാന്‍

Trump's 20% Cargo Ship Fee Plan Meets Strong Resistance From Iran: ഇനി മുതല്‍ യുഎസ് ആണ് ഹോര്‍മുസിന്റെ കാവല്‍ക്കാരന്‍. ലോകത്തിലെ എല്ലാ വിഭാഗത്തിനും സുരക്ഷയും സംരക്ഷണവും നല്‍കുന്നതിന് ആവശ്യമായ ചലവുകള്‍ക്കായി കയറ്റുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം നിരക്കില്‍ ഫീസ് ഈടാക്കും. ഈ നടപടി ഉടന്‍ ആരംഭിക്കുമെന്നും തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ ട്രംപ് കുറിച്ചു.

Hormuz Fees: എല്ലാ ചരക്കുകള്‍ക്കും 20% ഫീസ്; ഹോര്‍മുസിന്റെ കാവല്‍ക്കാരന്‍ താനെന്ന് ട്രംപ്, നടക്കില്ലെന്നുറപ്പിച്ച് ഇറാന്‍
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Updated On: 14 Jul 2026 | 07:18 AM

ടെഹ്‌റാന്‍: ഹോര്‍മുസ് വഴി കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും ഫീസ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 ശതമാനം ഫീസ് ഈടാക്കുമെന്നാണ് ട്രംപ് പറയുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരന്‍ താനാണെന്നും കടലിടുക്ക് സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള പ്രതിഫലം യുഎസിന് ലഭിച്ചിരിക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചു. ഹോര്‍മുസിന്റെ അധികാരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ഇറാന്‍.

ഇനി മുതല്‍ യുഎസ് ആണ് ഹോര്‍മുസിന്റെ കാവല്‍ക്കാരന്‍. ലോകത്തിലെ എല്ലാ വിഭാഗത്തിനും സുരക്ഷയും സംരക്ഷണവും നല്‍കുന്നതിന് ആവശ്യമായ ചലവുകള്‍ക്കായി കയറ്റുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം നിരക്കില്‍ ഫീസ് ഈടാക്കും. ഈ നടപടി ഉടന്‍ ആരംഭിക്കുമെന്നും തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ ട്രംപ് കുറിച്ചു.

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നിരിക്കുകയാണെന്നും ട്രംപ് പറയുന്നു. ഇറാനിയന്‍ കപ്പലുകള്‍ രാജ്യത്തേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്നത് തടയാന്‍ യുഎസ് ഉപരോധം പുനഃസ്ഥാപിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ് കടലിടുക്ക് നിലനിര്‍ത്താന്‍ പോകുകയാണ്, ഞങ്ങള്‍ തന്നെയായിരിക്കും അതിന്റെ നടത്തിപ്പുകാര്‍, യുഎസ് കടലിടുക്കിന്റെ കാവല്‍ക്കാരായി മാറും. ഒരുപക്ഷെ നിങ്ങള്‍ അതിനെ കടലിടുക്കിന്റെ കാവല്‍ മാലാഖ എന്നും വിളിച്ചേക്കാം, അതിനുള്ള പ്രതിഫലം ഞങ്ങള്‍ക്ക് ലഭിക്കണം, ട്രംപ് പറഞ്ഞു.

അമേരിക്ക ഹോര്‍മുസിലേക്ക് വരേണ്ട

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മുസില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്ന് ഇറാന്‍ അറിയിച്ചു. ടെഹ്‌റാന്റെ ആഭ്യന്തരവും അല്ലാത്തതുമായ കാര്യങ്ങളില്‍ ഒരു സാഹചര്യത്തിലും അമേരിക്കയെ ഇടപെടാന്‍ അനുവദിക്കില്ല, ജലപാതയുടെ കാര്യത്തില്‍ യുഎസുമായി സഹകരിക്കുന്ന യുദ്ധ നടപടിയായി കണക്കാക്കുമെന്ന് ഇറാന്റെ ഖതം അല്‍ അന്‍ബിയ സൈനിക കമാന്‍ഡിന്റെ വക്താവ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Also Read: Iran Attack: ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഹോര്‍മുസ് ഇറാന്റേത് തന്നെ

ഹോര്‍മുസ് വഴി കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും നികുതി ഈടാക്കാനുള്ള അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. ഹോര്‍മുസ് ജലപാതയുടെ യഥാര്‍ത്ഥ സംരക്ഷകന്‍ അമേരിക്കയല്ല, ഇറാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.

POTUS പറഞ്ഞത് വളരെ ശരിയാണ്, ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതവും സുരക്ഷിതവുമായ ഗതാഗതം നല്‍കുന്നവര്‍ക്ക് ഈ സേവനത്തിന് പ്രതിഫലം നല്‍കണം. ഇറാന്‍ എല്ലായ്‌പ്പോഴും കടലിടുക്കിന്റെ കാവല്‍ക്കാരനാണ്, എല്ലായ്‌പ്പോഴും അങ്ങനെ തന്നെ തുടരും, എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ ട്രംപിന്റെ 20 ശതമാനം ഫീസ് വളരെ കൂടുതലാണ്, തങ്ങള്‍ അക്കാര്യത്തില്‍ നീതി പുലര്‍ത്തുമെന്നും അരാഗ്ചി തുടര്‍ന്ന് പറഞ്ഞു.

ജൂലൈ 14 ന് വൈകുന്നേരം 4 മണി മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും തടയുമെന്നും ട്രംപ് പറയുന്നു. നേരത്തെ ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെ ഈ ഉപരോധം ഉണ്ടായിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച താത്കാലിക കരാര്‍ മൂലം ഉപരോധം പിന്‍വലിക്കുകയായിരുന്നു.

English Summary

Iran has rejected Donald Trump’s proposed plan to impose a 20 percent fee on all cargo ships passing through the Strait of Hormuz. The move has further heightened tensions in the Gulf, raising concerns over global trade, maritime security, and energy supplies. The development comes amid escalating US-Iran tensions in the region.

Follow Us