AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran Attack: ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Indian Killed as Iran Attacks UAE Tankers in Strait of Hormuz: ഒമാനി പ്രാദേശിക ജലാശയത്തിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ചുരത്തില്‍ വെച്ച് രണ്ട് ഇറാനിയന്‍ ക്രൂയിസ് മിസൈലുകളാണ് മൊംബാസ, ബഹിയ എന്നീ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് രണ്ട് കപ്പലുകള്‍ക്കും തീപിടിച്ചു.

Iran Attack: ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 14 Jul 2026 | 07:02 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ ചരക്ക് കപ്പലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്കേറ്റതായി വിവരം. പരിക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഒമാനി പ്രാദേശിക ജലാശലയത്തിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ചുരത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാംബാസ, ബഹിയ എന്നീ ടാങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഒമാനി പ്രാദേശിക ജലാശയത്തിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ചുരത്തില്‍ വെച്ച് രണ്ട് ഇറാനിയന്‍ ക്രൂയിസ് മിസൈലുകളാണ് മൊംബാസ, ബഹിയ എന്നീ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് രണ്ട് കപ്പലുകള്‍ക്കും തീപിടിച്ചു.

ഇറാന്റെ ആക്രമണം ഗുരുതരമായ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ അപലപിച്ചു. തങ്ങളുടെ പ്രദേശം, ജനങ്ങള്‍, ദേശീയ താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനും തങ്ങള്‍ക്കും അവകാശമുണ്ടെന്ന മുന്നറിയിപ്പും യുഎഇ നല്‍കുന്നു.

ഹോര്‍മുസിനെ ചൊല്ലി പോര്

ഇറാനും യുഎസും തമ്മില്‍ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള പോര് മുറുകുകയാണ്. തങ്ങളാണ് ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരെന്നും എല്ലാവര്‍ക്കും സംരക്ഷണമൊരുക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം ഫീസ് ഏര്‍പ്പെടുത്താനാണ് നീക്കം. യുഎസ് പ്രാദേശിക സമയം ചൊവ്വാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നേക്കും.

Also Read: Iran-US Conflict: ഇറാനില്‍ ആക്രമണ പരമ്പര; മൂന്നാം രാത്രിയും യുഎസ് നീക്കം, പിക്കാകസ് തകര്‍ക്കുമെന്ന് ട്രംപ്‌

എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ മാത്രമാണെന്നും മറ്റൊരു രാജ്യത്തിനും അധികാരമില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. യുഎസ് ഏര്‍പ്പെടുത്താന്‍ പോകുന്ന ഫീസ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രാജ്യം അറിയിച്ചിരിക്കുകയാണ്.

ഇറാനില്‍ ശക്തമായ ആക്രമണം

മൂന്നാം രാത്രിയിലും ഇറാനില്‍ ശക്തമായ ആക്രമണം നടത്തി യുഎസ് സൈന്യം. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് സെന്‍ട്രോം പറയുന്നു.

ഇറാന്റെ തീരദേശ നിരീക്ഷണ സംവിധാനങ്ങള്‍, ഡ്രോണ്‍ സംഭരണികള്‍, മിസൈല്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവയെല്ലാം യുഎസ് തകര്‍ത്തു. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ പിക്കാകസ് പര്‍വ്വതം തകര്‍ക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കുന്നു. തങ്ങളുടെ അടുത്ത ലക്ഷ്യം പിക്കാകസ് ആണെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

English Summary

An Indian national was killed and six others were injured after Iran targeted UAE tankers passing through the Strait of Hormuz. The attack marks a major escalation in regional tensions and raises fresh concerns over the safety of commercial shipping in one of the world’s busiest oil routes. Authorities are monitoring the situation closely.

Follow Us