AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: ഇറാനില്‍ ആക്രമണ പരമ്പര; മൂന്നാം രാത്രിയും യുഎസ് നീക്കം, പിക്കാകസ് തകര്‍ക്കുമെന്ന് ട്രംപ്‌

US Launches Third Straight Night of Attacks on Iran: ഈ ആക്രമണങ്ങള്‍ ഇറാനിയന്‍ സേനയ്ക്ക് കനത്ത നഷ്ടം വരുത്തിവെക്കുകയും, ഹോര്‍മുസ് കടലിടുക്കിലെ നിരപരാധികളായ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള അവരുടെ കഴിവിടെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നുമെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ എക്‌സ് പോസ്റ്റ്.

Iran-US Conflict: ഇറാനില്‍ ആക്രമണ പരമ്പര; മൂന്നാം രാത്രിയും യുഎസ് നീക്കം, പിക്കാകസ് തകര്‍ക്കുമെന്ന് ട്രംപ്‌
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 14 Jul 2026 | 06:16 AM

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇറാനിയന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും അമേരിക്ക ആക്രമണം നടത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം ഏറ്റവും പുതിയ ആക്രമണത്തിന് തുടക്കം കുറിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരെ ശക്തമായ ആക്രമണം വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ട്രംപും പ്രതികരിച്ചു.

ഇന്ന് രാത്രി ഞങ്ങള്‍ അവരെ ശക്തമായി ആക്രമിക്കും, നാളെയും ഇത് തുടരും എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇറാനില്‍ ആക്രമണം ആരംഭിച്ചതായി സ്ഥിരീകരിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവന പുറത്തിറക്കി.

ഈ ആക്രമണങ്ങള്‍ ഇറാനിയന്‍ സേനയ്ക്ക് കനത്ത നഷ്ടം വരുത്തിവെക്കുകയും, ഹോര്‍മുസ് കടലിടുക്കിലെ നിരപരാധികളായ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള അവരുടെ കഴിവിടെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നുമെന്നാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ എക്‌സ് പോസ്റ്റ്.

തീരദേശ നിരീക്ഷണ സംവിധാനങ്ങള്‍, ഡ്രോണ്‍ സംഭരണശാലകള്‍, മിസൈല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ സൈനിക സമ്പത്ത് അമേരിക്കന്‍ ലക്ഷ്യമിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കന്‍ ഇറാനില്‍ കനത്ത സ്‌ഫോടനം

തെക്കന്‍ ഇറാനില്‍ അമേരിക്ക കനത്ത ആക്രമണമാണ് നടത്തുന്നത്. ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി പറയുന്നത് അനുസരിച്ച് തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായി. ബന്ദര്‍ അബ്ബാസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഷെല്ലാക്രമണം ഉണ്ടായതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യ സര്‍ക്കാര്‍ അറിയിക്കുന്നു, എന്നാല്‍ ആളപായമില്ല. കിഷ്, ഖേഷ്വം, അബു മൂസ ദ്വീപുകളിലും ബുഷെര്‍ പ്രവിശ്യയിലെ ജാം, കങ്കന്‍ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി.

Also Read: Iran-US Conflict: ഇറാനില്‍ കനത്ത വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, വിറച്ച് ഗള്‍ഫ് രാജ്യങ്ങള്‍

പിക്കാകസ് തകര്‍ക്കുമെന്ന് ട്രംപ്

ഇറാന്‍ അപ്രഖ്യാപിത സമ്പുഷ്ടീകരണ കേന്ദ്രം നിര്‍മിക്കുന്നുണ്ടെന്നും ട്രംപ് പറയുന്നു. ഇറാന്റെ പിക്കാകസ് ആണവകേന്ദ്രം തകര്‍ക്കുമെന്ന് ഭീഷണിയുമുണ്ട്. മധ്യ ഇറാനിലെ സാഗ്രോസ് പര്‍വത നിരകളില്‍ ഭൂമിക്കടയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് പിക്കാകസ് സ്ഥിതി ചെയ്യുന്നത്. ഇതിനെ ആക്രമിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഹെവിറ്റിനോട് പറഞ്ഞു.

ഇറാനികളോട് തയാറായിരിക്കാന്‍ പറയൂ, പിക്കാകസ് ആക്രമിക്കാന്‍ ഞങ്ങള്‍ വരുന്നുണ്ടെന്ന് അവരെ അറിയിക്കൂ…അവര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല, ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ അനിശ്ചിതത്വം

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 200 ഡിഎംടി മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സെന്‍ട്രോം. വീണ്ടും സംഘര്‍ഷം ഉണ്ടാകുമെന്ന ഭയം എണ്ണവിലയെ ഒമ്പത് ശതമാനത്തിലധികം വര്‍ധിപ്പിക്കുകയും ചെയ്തു.

അമേരിക്ക ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരന്‍ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ജലപാതയിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകപ്പലുകള്‍ക്കും 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

English Summary

The United States carried out strikes on Iran for the third consecutive night, escalating tensions in the Middle East. Donald Trump also warned that Pickaxe Mountain, believed to house a key underground nuclear facility, could be targeted. The developments have raised concerns over a wider regional conflict and global security.

Follow Us