Donald Trump: ലഷ്കർ ബന്ധമുണ്ടായിരുന്നയാളെ ഉൾപ്പടെ ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാൾഡ് ട്രംപ്

Donald Trump Appoints Two Ex Jihadists to Religious Freedom Board: 2000ൽ പാകിസ്ഥാനിൽ നടന്ന ലഷ്കറെ തൊയ്‌ബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത വ്യക്തിയാണ് വൈറ്റ്ഹൗസ് ഉപദേശക സമിതിയിലെ പുതിയ അംഗമായ ഇസമായിൽ.

Donald Trump: ലഷ്കർ ബന്ധമുണ്ടായിരുന്നയാളെ ഉൾപ്പടെ ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡൊണാൾഡ് ട്രംപ്

ഡൊണാൾഡ് ട്രംപ്

Published: 

20 May 2025 | 01:13 PM

വാഷിംഗ്ടൺ: വൈറ്റ്ഹൗസ് ഉപദേശക സമിതിയിലേക്ക് ലഷ്കറെ ബന്ധമുള്ള രണ്ടുപേരെ നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്മായിൽ റോയർ, ഹംസ യൂസുഫ്, എന്നിവരെ ആണ് റിലീജിയസ് ഫ്രീഡം കമ്മീഷന്റെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഇസ്മായിൽ.

2000ൽ പാകിസ്ഥാനിൽ നടന്ന ലഷ്കറെ തൊയ്‌ബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത വ്യക്തിയാണ് വൈറ്റ്ഹൗസ് ഉപദേശക സമിതിയിലെ പുതിയ അംഗമായ ഇസമായിൽ. യുഎസിനെതിരെ യുദ്ധ ആസൂത്രണം, അൽ ഖ്വയ്ദൈക്കും ലഷ്കറെ തൊയ്‌ബയ്ക്കും സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. 2003ൽ ഇയാൾക്കെതിരെ കേസെടുത്തെങ്കിലും, 2004ലാണ് കുറ്റം സമ്മതിച്ച ഇസ്മായിലിന് 20 വർഷത്തെ ജയിൽ ശിക്ഷ ലഭിക്കുന്നത്. 13 വർഷത്തോളം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചതായി ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, സേയ്ടുണ കോളേജിന്റെ സഹസ്ഥാപനകനായ ഷേഖ് ഹംസ യൂസഫിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഷേഖ് ഹംസയ്ക്ക് ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നാണ് വിമർശനം. നിലവിൽ റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്ലാം ആൻഡ് റിലീജിയസ് ഫ്രീഡം ആക്ഷൻ ആൻഡ് ടീം ഡയറക്ടറാണ് ഇസ്മായിൽ.

ALSO READ: വെടിനിർത്തൽ ചർച്ചകൾ റഷ്യയും യുക്രെയ്‌നും ഉടൻ ആരംഭിക്കും: ട്രംപ്

2000ത്തിൽ ആണ് ഇസ്മായിൽ ഇസ്ലാം മതം സ്വീകരിച്ചത്. റെൻഡൽ റോയർ എന്നായിരുന്നു പഴയ പേര്. ഇസ്മായേലിനെ ഉപദേശക സമിതിയിൽ നിയമിച്ച ട്രംപിന്റെ നടപടിയെ ‘ഭ്രാന്ത്’ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ലാറ ലൂമിയർ വിശേഷിപ്പിച്ചത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ