Donald Trump: താരിഫ് വര്‍ധനവ് വിപണി ഇടിവിന് കാരണമായി; ഉദ്യോഗസ്ഥയെ പുറത്താക്കി

Donald Trump Fires An Employee: യാതൊരു തെളിവുമില്ലാതെ കമ്മീഷണര്‍ എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്ന് ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് എസ് ആന്‍ഡ് പി 500 സൂചിക ഏറ്റുവാങ്ങിയത്.

Donald Trump: താരിഫ് വര്‍ധനവ് വിപണി ഇടിവിന് കാരണമായി; ഉദ്യോഗസ്ഥയെ പുറത്താക്കി

ഡൊണാള്‍ഡ് ട്രംപ്

Published: 

02 Aug 2025 | 07:38 AM

വാഷിങ്ടണ്‍: യുഎസ് വിപണിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അമേരിക്കയിലെ സാമ്പത്തിക ഡാറ്റ വിശകലന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിരിച്ചുവിട്ടു. ഫെഡറല്‍ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച സാമ്പത്തിക ഡാറ്റയുടെ ഗുണനിലാവരത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ അവര്‍ കൃത്രിമം കാണിച്ചുവെന്നാണ് ട്രംപ് ആരോപിക്കുന്നത്.

യാതൊരു തെളിവുമില്ലാതെ കമ്മീഷണര്‍ എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്ന് ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് എസ് ആന്‍ഡ് പി 500 സൂചിക ഏറ്റുവാങ്ങിയത്. 1.6 ശതമാനം ഇടിവാണ് സംഭവിച്ചത്.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകള്‍ വ്യാജമായി സൃഷ്ടിച്ചു. സൂക്ഷ്മമായി നിരീക്ഷിച്ച തൊഴില്‍ റിപ്പോര്‍ട്ടും ഉപഭോക്തൃ, ഉത്പാദക വില ഡാറ്റയും സമാഹരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ കൃത്രിമത്വ നടത്തിയെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും തന്നെ അദ്ദേഹത്തിന്റെ പക്കലില്ല.

റിപ്പോര്‍ട്ടില്‍ പറയുന്നത് ജൂലൈയില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ 73,000 തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിച്ചുള്ളൂവെന്നാണ്. എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇത് 258,000 ആയിരുന്നു.

Also Read: Donald Trump: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും

ഇതിനെതിരെ നമുക്ക് കൃത്യമായ തൊഴില്‍ നമ്പറുകള്‍ ആവശ്യമാണ്. ഈ ബൈഡന്‍ രാഷ്ട്രീയ നിയമിതയെ ഉടന്‍ പുറത്താക്കാന്‍ ഞാന്‍ എന്റെ ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ക്ക് പകരം കൂടുതല്‍ കഴിവുള്ളവനും യോഗ്യനുമായ ഒരാളെ നിയമിക്കുമെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഇറാൻ-അമേരിക്ക സംഘർഷം 2029 വരെ നീണ്ടേക്കാം; ട്രംപിന് ഉപദേശകരുടെ മുന്നറിയിപ്പ്
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്