AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US-Pakistan Trade Deal: ‘ഒരു ദിവസം അവര്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും’; യുഎസും പാകിസ്ഥാനും എണ്ണ ശേഖരം വര്‍ധിപ്പിക്കാന്‍ കരാറില്‍ ഒപ്പുവെച്ചു

Donald Trump's New Deal With Pakistan: പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കി. അതുവഴി പാകിസ്ഥാനും അമേരിക്കയും വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.

US-Pakistan Trade Deal: ‘ഒരു ദിവസം അവര്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും’; യുഎസും പാകിസ്ഥാനും എണ്ണ ശേഖരം വര്‍ധിപ്പിക്കാന്‍ കരാറില്‍ ഒപ്പുവെച്ചു
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
shiji-mk
Shiji M K | Published: 31 Jul 2025 05:59 AM

വാഷിങ്ടണ്‍: പാകിസ്ഥാനും യുഎസും തമ്മില്‍ വന്‍തോതിലുള്ള എണ്ണ ശേഖരം വികസിപ്പിക്കുന്നതിനായി കരാറില്‍ ഒപ്പുവെച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തുകയും, റഷ്യയുമായി വ്യാപാരം നടത്തിയാല്‍ അധിക പിഴകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കി. അതുവഴി പാകിസ്ഥാനും അമേരിക്കയും വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.

ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണക്കമ്പനിയെ കണ്ടെത്തുന്ന ജോലികളിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷെ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കൊറിയന്‍ വ്യാപാര പ്രതിനിധി സംഘവുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. നിലവില്‍ രാജ്യം 25 ശതമാനം തീരുവയുടെ പട്ടികയിലാണുള്ളത്. പക്ഷെ തീരുവകള്‍ കുറയ്ക്കാന്‍ അവര്‍ക്ക് ഒരു ഓഫറുണ്ട്. ആ ഓഫര്‍ എന്താണെന്ന് അറിയാന്‍ തനിക്കും താത്പര്യമുണ്ടെന്നും ട്രംപ് പറയുന്നു.

Also Read: India-US Trade Deal: ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യയില്‍ നിന്നും ഊര്‍ജവും ആയുധങ്ങളും വാങ്ങിയാല്‍ പിഴ

അതേസമയം, പേര് വെളിപ്പെടുത്താത്ത മറ്റ് രാജ്യങ്ങളും കുറഞ്ഞ താരിഫ് ചര്‍ച്ച ചെയ്യുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങളും താരിഫ് കുറയ്ക്കുന്നതിനുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നമ്മുടെ വ്യാപാര കമ്മി വളരെ വലിയ രീതിയില്‍ കുറയ്ക്കാന്‍ അതെല്ലാം സഹായിക്കുമെന്നും ട്രംപ് വാദിച്ചു.