AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’: റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

Donald Trump New Deadline For Russia: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാടിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഇനിയുള്ള 10–12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് ട്രംപിൻ്റെ നിർദ്ദേശം. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും കൂടിക്കാഴ്ച‌യ്‌ക്ക് ശേഷമാണ് ട്രംപ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.

Donald Trump: ‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’: റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം
Donald TrumpImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 29 Jul 2025 07:09 AM

വാഷിങ്ടൺ: യുക്രെയ്‌‌നെതിരെയുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 – 12 ദിവസത്തിനുള്ളിൽ എല്ലാ നടപികളും നിർത്തിവക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. സംഘർഷം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ അതിൻ്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കൂടാതെ റഷ്യയ്‌ക്കെതിരെയും റഷ്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്നുമെന്നും ട്രംപി ഭീഷണി മുഴക്കിയിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാടിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഇനിയുള്ള 10–12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് ട്രംപിൻ്റെ നിർദ്ദേശം. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും കൂടിക്കാഴ്ച‌യ്‌ക്ക് ശേഷമാണ് ട്രംപ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.

വ്ലാഡിമിർ പുടിൻ്റെ പ്രവർത്തിയിൽ താൻ നിരാശനാണെന്നും ഈ മാസം ആദ്യം വിഷയത്തിൽ താൻ നിശ്ചയിച്ചിരുന്ന 50 ദിവസത്തെ സമയപരിധി ഇതോടെ ചുരുക്കുകയാണെന്നും ട്രംപ് പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി ശിക്ഷിക്കുമെന്ന് ഡോണൾഡ് ട്രംപ് റഷ്യയ്‌ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരുമെന്നായിരുന്നു അന്ന് നൽകിയ മുന്നറിയിപ്പ്.

അതേസമയം ട്രംപ് അന്ത്യശാനം നൽകി കളിക്കുകയാണെന്നാണ് പുടിന്റെ അടുത്ത സുഹൃത്തും മുൻ റഷ്യൻ പ്രസിഡന്റുമായ ദിമിത്രി മെദ്‌വദേവ് എക്സിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. “ഓരോ പുതിയ അന്ത്യശാസനവും ഒരു ഭീഷണിയും യുദ്ധത്തിലേക്കുള്ള ഒരു ചുവടുവയ്പ്പുമാണ്. റഷ്യയ്ക്കും ഉക്രെയ്‌നും ഇടയിലല്ല, മറിച്ച് സ്വന്തം രാജ്യവുമായാണ്.” ദിമിത്രി പറഞ്ഞു.