Donald Trump: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും
Donald Trump Tariff: കാനഡയ്ക്ക് 35 ശതമാനം തീരുവ ചുമത്തിയപ്പോൾ, വിശാലമായ വ്യാപാര ഉടമ്പടി ചർച്ച ചെയ്യാൻ മെക്സിക്കോയ്ക്ക് 90 ദിവസത്തെ സാവകാശം ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. 70-ലധികം രാജ്യങ്ങൾക്കാണ് ട്രംപ് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തിയത്.
കാനഡയ്ക്ക് അധിക തീരുവ ചുമത്തി ഡോണാൾഡ് ട്രംപ്. യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിൽ ഉൾപ്പെടാത്ത എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും 25% ൽ നിന്ന് 35% ആയാണ് തീരുവ വർധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
കൂടാതെ, പുതിയ താരിഫുകൾ ഒഴിവാക്കാൻ മറ്റൊരു രാജ്യത്തേക്ക് ട്രാൻസ്ഷിപ്പ് ചെയ്യുന്ന സാധനങ്ങൾക്ക് 40% ട്രാൻസ്ഷിപ്പ്മെന്റ് ലെവി ചുമത്തുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് മുമ്പ് അമേരിക്കയുമായി കരാറിൽ ഏർപ്പെടാത്ത ഏതൊരു രാജ്യവും സാധനങ്ങൾക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡയ്ക്ക് 35 ശതമാനം തീരുവ ചുമത്തിയപ്പോൾ, വിശാലമായ വ്യാപാര ഉടമ്പടി ചർച്ച ചെയ്യാൻ മെക്സിക്കോയ്ക്ക് 90 ദിവസത്തെ സാവകാശം ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. കാനഡ ഉൾപ്പെടെ 70-ലധികം രാജ്യങ്ങൾക്കാണ് ട്രംപ് 10% മുതൽ 41% വരെ പരസ്പര താരിഫ് ചുമത്തിയത്.
താരിഫ് നിരക്കുകൾ
41% താരിഫ്: സിറിയ
40% താരിഫ്: ലാവോസ്, മ്യാൻമർ (ബർമ)
39% താരിഫ്: സ്വിറ്റ്സർലൻഡ്
35% താരിഫ്: ഇറാഖ്, സെർബിയ
30% താരിഫ്: അൾജീരിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക
25% താരിഫ്: ഇന്ത്യ, ബ്രൂണെ, കസാഖ്സ്ഥാൻ, മോൾഡോവ, ടുണീഷ്യ
20% താരിഫ്: ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്നാം
19% താരിഫ്: പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ്
18% താരിഫ്: നിക്കരാഗ്വ
15% താരിഫ്: ഇസ്രായേൽ, ജപ്പാൻ, തുർക്കി, നൈജീരിയ, ഘാന, തുടങ്ങി നിരവധി രാജ്യങ്ങൾ
10% താരിഫ്: ബ്രസീൽ, യുണൈറ്റഡ് കിംഗ്ഡം, ഫോക്ക്‌ലാൻഡ് ദ്വീപുകൾ