France Protests: ഇസ്ലാം രാജ്യത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നു; ഫ്രാൻസിലെ വൻ വിദ്യാർഥി പ്രതിഷേധത്തിൽ ട്രംപ്
France Student Protests Draw Trump Response Over Islam And Immigration: ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ഫ്രാന്‍സിലെ സംഭവങ്ങളില്‍ പ്രതികരിച്ചത്. ഫ്രാന്‍സില്‍ നടക്കുന്നത് നിയന്ത്രണാതീതമായ കുടിയേറ്റമാണെന്നും ഇത് സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് മഹത്തായ രാജ്യമായിരുന്ന ഫ്രാന്‍സിനെ ഇസ്ലാം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതാണെന്നും ട്രംപ് ആരോപിച്ചു.

ഡൊണാൾഡ് ട്രംപ്
പാരീസ്: ഫ്രാന്‍സില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന വന്‍ പ്രതിഷേധത്തെ കുടിയേറ്റവും ഇസ്ലാമുമായി ബന്ധപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ട്രംപിന്റെ ആരോപണം.
കഴിഞ്ഞ ദിവസം ഫ്രാന്‍സിലുടനീളം കാല്‍ലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സെപ്റ്റംബര്‍ അവസാനം മുതല്‍ രാജ്യത്തെ നൂറുകണക്കിന് ഹൈസ്‌കൂളുകളുടെ പ്രവേശന കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.
ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ഫ്രാന്‍സിലെ സംഭവങ്ങളില്‍ പ്രതികരിച്ചത്. ഫ്രാന്‍സില്‍ നടക്കുന്നത് നിയന്ത്രണാതീതമായ കുടിയേറ്റമാണെന്നും ഇത് സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് മഹത്തായ രാജ്യമായിരുന്ന ഫ്രാന്‍സിനെ ഇസ്ലാം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതാണെന്നും ട്രംപ് ആരോപിച്ചു.
വിദ്യാര്‍ഥികളുടെ പ്രതിഷേധം
ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രതിഷേധം ആരംഭിച്ചത് രാജ്യത്തെ സ്‌കൂളുകളിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെയായിരുന്നു. അധ്യാപകരുടെ കുറവ്, മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നത്.
പാരീസിന് സമീപമുള്ള മേഖലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ ചിലയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കണ്ണീര്‍വാതകം പ്രയോഗിച്ചതായും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുന്നു
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഫ്രാന്‍സില്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, ഫ്രാന്‍സിലെ പ്രതിഷേധത്തിന് കുടിയേറ്റമോ മതപരമായ വിഷയങ്ങളോ ആണ് കാരണമെന്നതിന് തെളിവുകളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച, ജീവനക്കാരുടെ കുറവ്, വിദ്യാഭ്യാസത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തത എന്നിവയാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
English Summary
US President Donald Trump has reacted to mass student protests in France, linking the unrest to immigration and claiming that Islam is trying to take over the country. The protests have been driven by concerns over problems in France’s education system.