Donald Trump: ആണവ ദുരന്തം ഒഴിവാക്കി; ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്

India-Pakistan ceasefire: ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മേയ് പത്തിനാണ് രാ​ജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇരു രാജ്യങ്ങളുടെ ഭാ​ഗത്ത് നിന്ന് പ്രഖ്യാപനം ഉണ്ടാവുന്നതിന് മുമ്പ് തന്നെ താൻ ഇടപ്പെട്ടാണ് വെടിനിർത്തലിന് ധാരണയായത് എന്ന അവകാശ വാദവുമായി ട്രംപ് രം​ഗത്തെത്തിയിരുന്നു.

Donald Trump: ആണവ ദുരന്തം ഒഴിവാക്കി; ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്
Published: 

31 May 2025 | 06:56 AM

ഇന്ത്യ പാകിസ്താൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പരസ്പരം വെടിയുതിർക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് വ്യക്തമാക്കിയെന്നും യുദ്ധത്തിൽ നിന്ന് ഇരുരാജ്യങ്ങളെയും തടഞ്ഞെന്നും ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘർഷമാണ് താൻ ഇടപ്പെട്ട് ഒഴിവാക്കിയതെന്ന് ട്രംപ് വാദിച്ചു. ‘ഇരു രാജ്യങ്ങളിലെയും നേതാക്കളോട് നന്ദി പറയുന്നു. എന്റെ രാജ്യത്തെ ജനങ്ങളോടും നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. പരസ്പരം വെടിയുതിർക്കുകയും ആണവ ആയുധങ്ങൾ ഉപയോ​ഗിക്കാൻ സാധ്യത ഉള്ളവരുമായി വ്യാപാരം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുയ ഇന്ത്യ, പാകിസ്താൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ഇക്കാര്യങ്ങൾ മനസ്സിലാകുകയും എല്ലാം അവസാനിക്കുകയും ചെയ്തു’ എന്ന് ട്രംപ് പറഞ്ഞു.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താൻ സംഘർഷം ഉടലെടുത്തത്. തുടർന്ന് ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ മേയ് പത്തിനാണ് രാ​ജ്യങ്ങൾ തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇരു രാജ്യങ്ങളുടെ ഭാ​ഗത്ത് നിന്ന് പ്രഖ്യാപനം ഉണ്ടാവുന്നതിന് മുമ്പ് തന്നെ താൻ ഇടപ്പെട്ടാണ് വെടിനിർത്തലിന് ധാരണയായത് എന്ന അവകാശ വാദവുമായി ട്രംപ് രം​ഗത്തെത്തിയിരുന്നു. തുടർന്ന് പലതവണ അത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ വെടിനിർത്തലിന് മൂന്നാമതൊരു കക്ഷി ഇടപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ