Donald Trump: ട്രംപിന്റെ അടുത്ത പുറപ്പാട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; ജി20 ഉച്ചകോടി ബഹിഷ്‌കരിക്കും; കാരണം ഇതാണ്‌

Donald Trump says US will boycott G20 summit in South Africa: ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ഈ നിലപാട്‌

Donald Trump: ട്രംപിന്റെ അടുത്ത പുറപ്പാട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; ജി20 ഉച്ചകോടി ബഹിഷ്‌കരിക്കും; കാരണം ഇതാണ്‌

ഡൊണാൾഡ് ട്രംപ്

Published: 

08 Nov 2025 | 08:02 PM

വാഷിങ്ടണ്‍: ജോഹന്നാസ്ബർഗിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ നിലപാട് സ്വീകരിച്ചത്. ജി20 ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത് അപമാനകരമാണെന്ന് ട്രംപ് ആഞ്ഞടിച്ചു. വെളുത്ത വര്‍ഗക്കാരോട് ദക്ഷിണാഫ്രിക്കയില്‍ വിവേചനം കാണിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഡച്ച്, ഫ്രഞ്ച്, ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമികളായ ആഫ്രിക്കക്കാര്‍ കൊല്ലപ്പെടുകയാണെന്നും, അവരുടെ ഭൂമിയും കൃഷിയിടങ്ങളും കണ്ടുകെട്ടുകയാണെന്നും ട്രംപ് ആരോപിച്ചു.

ഈ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നിടത്തോളം കാലം ഉച്ചകോടിയില്‍ ഒരു യുഎസ് ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി. ഈ വര്‍ഷത്തെ ജി20 ഫ്ലോറിഡയിലെ മിയാമിയിൽ നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. നവംബർ 22-23 തീയതികളിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20യില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പങ്കെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തോടെ യുഎസില്‍ നിന്നാരും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായി.

Also Read: Donald Trump: ‘ഇന്ത്യ സന്ദർശനം പരിഗണിക്കും, മോദി മഹാനായ വ്യക്തിയും സുഹൃത്തും’; ഡോണാൾഡ് ട്രംപ്

ട്രംപിന്റെ തീരുമാനം ഖേദകരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിറത്തിന്റെ പേരില്‍ രാജ്യത്ത് വിവേചനമുണ്ടെന്ന ട്രംപിന്റെ ആരോപണം ദക്ഷിണാഫ്രിക്ക തള്ളി. ട്രംപിന്റെ ആരോപണങ്ങള്‍ തെളിവില്ലെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. വിജയകരമായ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ മന്ത്രാലയം വിശദീകരിച്ചു.

ഈ വർഷം ആദ്യം, ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബഹിഷ്കരിച്ചിരുന്നു. ഈ ആഴ്ച ആദ്യം മിയാമിയിൽ നടത്തിയ പ്രസംഗത്തിൽ, ദക്ഷിണാഫ്രിക്കയെ ജി 20 ൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു.

Follow Us
Related Stories
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്