Donald Trump Tariff Threat: പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ ഇനിയും കൂട്ടും; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി

Donald Trump Tariff Threat on China: 34 ശതമാനം തീരുവയാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് തിരിച്ചടിയായിട്ടാണ് ചൈനയുടെ നീക്കം. പകരച്ചുങ്കം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ട്രംപ് ചൈനയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.

Donald Trump Tariff Threat: പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ ഇനിയും കൂട്ടും; ചൈനയ്ക്ക് ട്രംപിന്റെ ഭീഷണി

ഡൊണാള്‍ഡ് ട്രംപ്‌

Published: 

08 Apr 2025 | 07:22 AM

വാഷിങ്ടണ്‍: തീരുവ യുദ്ധം തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫിനുള്ള മറുപടിയായി അമേരിക്കയ്ക്ക് മേല്‍ 34 ശതമാനം തീരുവ പ്രഖ്യാപിച്ച ചൈനയ്ക്ക് ഭീഷണിയുമായി പ്രസിഡന്റ്. 48 മണിക്കൂറിനുള്ളില്‍ തീരുവ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം അധിക തീരുവ പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു.

34 ശതമാനം തീരുവയാണ് യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് തിരിച്ചടിയായിട്ടാണ് ചൈനയുടെ നീക്കം. പകരച്ചുങ്കം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് ട്രംപ് ചൈനയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം തീരുവ ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൈസ് അറിയിച്ചിരുന്നു. ഈ പറഞ്ഞ 10 ശതമാനം ആഗോള താരിഫിന് പുറമെയാണ് പുതിയ താരിഫ്. നേരത്തെ യുഎസ് ചുമത്തിയ 34 ശതമാനം തീരുവയും പുതുതായി ഏര്‍പ്പെടുത്തുന്ന തീരുവയുമെല്ലാം ഉള്‍പ്പെടെ 94 ശതമാനം തീരുവയാണ് ഇനി ചൈനയ്ക്ക് മേല്‍ വരിക.

ട്രംപിന്റെ പോസ്റ്റ്‌

ചൈന യുഎസിന് മേല്‍ ചുമത്തിയ താരിഫ് പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും അത് ചെയ്തില്ലെങ്കില്‍ പുതുക്കിയ താരിഫ് നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചൈനയുടെ മേല്‍ ഇത്രയേറെ തീരുവ കെട്ടിവെക്കുന്നത് ലോകത്തെ മുഴുവന്‍ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Also Read: Donald Trump Reciprocal Tariff: ‘ഞാന്‍ ദയ കാണിക്കുന്നു’; ഇന്ത്യയ്ക്ക് മേല്‍ 26% ഇറക്കുമതി തീരുവ ചുമത്തി ട്രംപ്‌

ചൈന യുഎസിനെതിരെ 34 ശതമാനം പ്രതികാര താരിഫ് ഏര്‍പ്പെടുത്തി. 2025 ഏപ്രില്‍ 8നകം ചൈന തങ്ങള്‍ക്ക് മുകളിലുള്ള 34 ശതമാനം തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് മേല്‍ അധിക 50 ശതമാനം തീരുവ കൂടി പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് എക്‌സില്‍ കുറിച്ചു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി