Iran War: കൗണ്ട്ഡൗണ്‍ തുടങ്ങി ട്രംപ്, വകവെക്കാതെ ഇറാന്‍; ഭീഷണി വിലപ്പോകില്ലേ?

Trump Issues Stark Iran Threat Attack: യുദ്ധത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നടപടിയാണിപ്പോള്‍ ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നുവെങ്കിലും, എന്ന്, എപ്പോള്‍ എന്ന കാര്യം വ്യക്തമായിരുന്നില്ല. നിലവില്‍ ഇറാന് മുന്നില്‍ മണിക്കൂറുകള്‍ മാത്രമാണ് സുപ്രധാന തീരുമാനമെടുക്കാനുള്ളത്.

Iran War: കൗണ്ട്ഡൗണ്‍ തുടങ്ങി ട്രംപ്, വകവെക്കാതെ ഇറാന്‍; ഭീഷണി വിലപ്പോകില്ലേ?

ഡൊണാൾഡ് ട്രംപ്

Updated On: 

06 Apr 2026 | 01:06 PM

വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കുക എപ്പോഴായിരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച ആക്രമണമുണ്ടാകുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് എപ്പോഴാണ് ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കാണിച്ച് പോസ്റ്റ് പങ്കിട്ടത്. യുഎസ് പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഹോര്‍മുസ് തുറക്കാന്‍ ഇറാന് അനുവദിച്ച സമയം അവസാനിക്കും.  കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇത് ഇറാനെ പ്രേരിപ്പിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.

യുദ്ധത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നടപടിയാണിപ്പോള്‍ ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നുവെങ്കിലും, എന്ന്, എപ്പോള്‍ എന്ന കാര്യം വ്യക്തമായിരുന്നില്ല. നിലവില്‍ ഇറാന് മുന്നില്‍ മണിക്കൂറുകള്‍ മാത്രമാണ് സുപ്രധാന തീരുമാനമെടുക്കാനുള്ളത്.

അമേരിക്കയുടെ എഫ് 15ഇ ഫൈറ്റര്‍ ജെറ്റ് വെടിവെച്ചിട്ട് വ്യോമസേന പൈലറ്റിനെ പിടികൂടിയ ഇറാന്റെ നടപടിക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണികള്‍. ചൊവ്വാഴ്ച, കിഴക്കന്‍ സമയം രാത്രി 8, എന്നാണ് ട്രംപിന്റെ പോസ്റ്റ്. ഇന്ത്യയില്‍ ഇത് ബുധനാഴ്ച പുലര്‍ച്ചെ ആയിരിക്കും.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ട്രംപ് മുന്നോട്ട് വെക്കുന്ന വാദങ്ങള്‍ക്ക് അസ്വീകാര്യമാണെന്ന് ഇറാന്‍ പറയുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്നും ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആരോപിച്ചു. ട്രംപിന്റെ പ്രവൃത്തി അമേരിക്കയെ വലിയ ദുരന്തത്തിലേക്ക് വലിച്ചിടുകയാണെന്നും അദ്ദേഹം.

Also Read: Trump to Iran: ആ ദിനം ചൊവ്വാഴ്ച; ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്ന് ട്രംപ്; ഇറാനില്‍ സംഭവിക്കാന്‍ പോകുന്നത് എന്ത്?

ഇറാന്‍ ഭീഷണികള്‍ക്ക് വഴങ്ങില്ല. അമേരിക്കയുടെ നിലപാട് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്റെ പ്രധാന സഖ്യകക്ഷിയായ റഷ്യ അന്ത്യശാസനകള്‍ ഉപേക്ഷിച്ച് നയതന്ത്ര ചര്‍ച്ചകളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന നിര്‍ദേശം അമേരിക്കയ്ക്ക് നല്‍കിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ