AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ

Dr. Shamsheer Vayalil's Dubai Road Accident Relief Fund: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഏഴ് തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേർക്കുമാണ് ഈ ധനസഹായം ലഭിക്കുക. ഇതിനുപുറമെ, ഇരകളുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ ചെലവുകൾക്കും കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിനുമുള്ള സഹായവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
Dr. Shamsheer VayalilImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 13 Jun 2026 | 10:53 AM

ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ. അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സഹായിക്കുന്നതിനായി 2.6 കോടി രൂപയുടെ അടിയന്തര മാനുഷിക പുനരധിവാസ പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒൻപത് പേർക്കുമാണ് ഈ ധനസഹായം ലഭിക്കുക. ഇതിനുപുറമെ, ഇരകളുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ ചെലവുകൾക്കും കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിനുമുള്ള സഹായവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ്

അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതം, ആകെ 1.82 കോടി രൂപ നൽകും. പരിക്കേറ്റവരുടെ ഒമ്പത് പേരുടെ ചികിത്സയ്ക്കും പുനരധിവാസ ആവശ്യങ്ങൾക്കായും 47 ലക്ഷം രൂപയും അനുവദിച്ചു. അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇന്ത്യൻ കോൺസുലേറ്റുമായി സഹകരണം

അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ്. അപകടത്തിൽപ്പെട്ട മുഴുവൻ രാജ്യക്കാരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കും. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെ നഷ്ടം നികത്താൻ കഴിയില്ലെന്നും എങ്കിലും ഈ പ്രയാസകരമായ ഘട്ടത്തിൽ അവരുടെ കുടുംബങ്ങൾക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്നും ഡോ. ഷംസീർ വ്യക്തമാക്കി.

ദുബായ് അപകടം

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനി ബസാമ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറിനെത്തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പുറകിലേക്ക് മിനിബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്.

പരിക്കേറ്റവരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഇതിൽ രണ്ട് പേർ മലയാളികളും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. പരിക്കേറ്റവരിൽ അഞ്ചുപേർ ഇതിനകം ആശുപത്രി വിട്ടു. പരിക്കേറ്റ മറ്റ് മൂന്ന് ഇന്ത്യക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മുമ്പും, ഡോ. ഷംഷീർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങൾ നൽകിയിട്ടുണ്ട്. അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കായി അദ്ദേഹം 6 കോടി രൂപയുടെ ധനസഹായം നൽകിയിരുന്നു.

English Summary:

Dr. Shamsheer Vayalil, NRI entrepreneur, philanthropist, and Chairman and CEO of Burjeel Holdings, has announced Rs. 2.6 crore humanitarian recovery program for the families of those killed and injured in the tragic road accident on Dubai’s Emirates Road. Under the program, the families of the seven deceased victims will receive Rs 26 lakh each, while Rs 47 lakh has been allocated to support the nine injured survivors based on medical and recovery needs.

Follow Us