Eid al-Fitr 2025: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ തിങ്കളാഴ്ച

Eid Moon Sighting 2025 In Saudi Arabia: ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. പെരുന്നാൾ ഇന്ന് ആയതിനാൽ യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

Eid al-Fitr 2025: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ; ഒമാനിൽ തിങ്കളാഴ്ച

പ്രതീകാത്മക ചിത്രം

Published: 

30 Mar 2025 | 06:15 AM

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടതോടെ ​ഗൾഫിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. എന്നാൽ ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. പെരുന്നാൾ ഇന്ന് ആയതിനാൽ യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

കഴിഞ്ഞ ദിവസമാണ് സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായത്. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും. ഇതിനു പുറമെ ​ഗൾഫ് രാജ്യങ്ങളിൽ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്.

Also Read:ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?

സൗദിയിലെ വിവിധയിടങ്ങളിലെ ഈദ് നമസ്കാര സമയം
മക്ക – 6.31
മദീന – 6.31
റിയാദ് – 6.03
ജിദ്ദ – 6.33
ബുറൈദ – 6.13
ദമാം- 5.48
അബ്ഹ – 6.21
തബൂക്ക് – 6.42
ഹായിൽ – 6.23
അറാർ – 6.22
ജിസാൻ – 6.23
നജ്റാൻ – 6.15
സകാക്ക – 6.27

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ