5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk: മിഷേല്‍ പുരുഷനാണ്, ഒബാമ ക്വിയര്‍ വ്യക്തിയും; ഗുരുതര ആരോപണങ്ങളുമായി മസ്‌കിന്റെ പിതാവ്

Elon Musk's Father Errol Musk About Obama and Wife: മിഷേലിന്റെ ലിംഗഭേദത്തെ കുറിച്ച് സംസാരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ജോണ്‍ റിവേഴ്‌സ് മരിക്കുന്നത്. 2014 സെപ്റ്റംബര്‍ നാലിനായിരുന്നു അത്. എന്നാല്‍ അത് കൊലപാതകമാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇറോള്‍ മസ്‌ക് പറഞ്ഞു.

Elon Musk: മിഷേല്‍ പുരുഷനാണ്, ഒബാമ ക്വിയര്‍ വ്യക്തിയും; ഗുരുതര ആരോപണങ്ങളുമായി മസ്‌കിന്റെ പിതാവ്
ബറാക് ഒബാമ, മിഷേല്‍ ഒബാമ, ഇറോള്‍ മസ്‌ക്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 16 Feb 2025 07:51 AM

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇറോള്‍ മസ്‌ക്. ഒബാമ ക്വിയര്‍ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ഭാഗ്യ മിഷേല്‍ സ്ത്രീ വേഷം കെട്ടി നടക്കുന്ന പുരുഷനാണെന്നും ഇറോള്‍ മസ്‌ക് ആരോപിച്ചു. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ഇറോള്‍ മസ്‌ക് ഇക്കാര്യം പറഞ്ഞത്.

ഇറോള്‍ മസ്‌ക് ഇക്കാര്യം തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ പൊതുവെ ആര്‍ക്കും അറിയില്ലെന്നുമാണ് പറഞ്ഞത്. ഇതോടെ മിഷേല്‍ ഒബാമ പുരുഷനാണോ എന്ന് അവതാരകന്‍ ചോദിച്ചു. നിങ്ങള്‍ക്കിതിന് അറിയില്ലെ, 2014ല്‍ മിഷേലിന്റെ ലിംഗഭേദത്തെ കുറിച്ച് ഹാസ്യതാരം ജോണ്‍ റിവേഴ്‌സ് പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചതെന്നായിരുന്നു ഇറോള്‍ മസ്‌കിന്റെ മറുപടി.

വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ അവര്‍ ജോണ്‍ റിവേഴ്‌സിനെ കൊലപ്പെടുത്തി. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വ്യക്തത കുറവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരിശോധിക്കാമെന്നതാണെന്നും ഇറോള്‍ മസ്‌ക് പറഞ്ഞു.

മിഷേലിന്റെ ലിംഗഭേദത്തെ കുറിച്ച് സംസാരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ജോണ്‍ റിവേഴ്‌സ് മരിക്കുന്നത്. 2014 സെപ്റ്റംബര്‍ നാലിനായിരുന്നു അത്. എന്നാല്‍ അത് കൊലപാതകമാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇറോള്‍ മസ്‌ക് പറഞ്ഞു.

ഇലോണ്‍ മസ്‌കിനെ കുറിച്ചും ഇറോള്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുന്നുണ്ട്. തന്റെ മകന്‍ നല്ലൊരു പിതാവല്ലെന്നായിരുന്നു ഇറോള്‍ മസ്‌കിന്റെ പ്രസ്താവന. ഇലോണ്‍ മാതാപിതാക്കളുടെ കഴിവുകളെ വിമര്‍ശിച്ചു. അവന്‍ തന്റെ കുട്ടികളുടെ ജീവിതത്തില്‍ നിന്ന് വലിയ രീതിയില്‍ മാറിനില്‍ക്കുകയാണെന്നും ഇറോള്‍ മസ്‌ക് ആരോപിച്ചു.

അതേസമയം, തന്റെ കുഞ്ഞിന്റെ പിതാവ് ഇലോണ്‍ മസ്‌കാണെന്ന് ആരോപിച്ചുകൊണ്ട് എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ആഷ്‌ലി സെന്റ് ക്ലെയര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അഞ്ച് മാസം മുമ്പ് താന്‍ കുഞ്ഞിന് ജന്മം നല്‍കിയതായും ആ കുഞ്ഞിന്റെ പിതാവ് മസ്‌ക് ആണെന്നുമാണ് ആഷ്‌ലി എക്‌സിലൂടെ വെളിപ്പെടുത്തിയത്.

അഞ്ച് മാസം മുമ്പ് താനൊരു കുഞ്ഞിനെ സ്വാഗതം ചെയ്തു. ഇലോണ്‍ മസ്‌ക് ആണ് പിതാവ്. കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍ അക്കാര്യം പരിഗണിക്കാതെ മാധ്യമങ്ങള്‍ കുഞ്ഞ് ജനിച്ച വിവരം പുറത്തുവിടാന്‍ ശ്രമിക്കുന്നതായി മനസിലായി.

തങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആഷ്‌ലി കുറിച്ചു. വാലന്റൈന്‍ ദിനത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

Also Read: Modi Musk Meeting: മസ്‌കും മോദിയും പരസ്പരം കൈമാറിയ സമ്മാനങ്ങള്‍ എന്തെല്ലാം?

2002 മുതല്‍ മസ്‌കിന് 12 കുട്ടികളാണ് ജനിച്ചത്. മുന്‍ ഭാര്യയായിരുന്ന ജസ്റ്റിനില്‍ മസ്‌കിന് ജനിച്ച കുഞ്ഞ് മരണപ്പെട്ടിരുന്നു. പിന്നീട് 2008 ആയപ്പോഴേക്കും ഐവിഎഫ് വഴി ജസ്റ്റിന് അഞ്ച് കുട്ടികള്‍ ജനിച്ചു. ഇതിന് ശേഷമാണ് ബ്രിട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലായത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണ വേര്‍പിരിയുകയും ചെയ്തിരുന്നു. ഈ ബന്ധത്തില്‍ കുട്ടികളില്ല.

പിന്നീട് 2020നും 2022നുമിടയില്‍ ഗായിക ഗ്രിംസില്‍ മസ്‌കിന് മൂന്ന് കുട്ടികള്‍ ജനിച്ചു. ഈ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണിപ്പോള്‍ ഇരുവരും. 2021ല്‍ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ജീവനക്കാരിയായ ഷിവോന്‍ സില്ലിസില്‍ മസ്‌കിന് ഇരട്ടകുട്ടികള്‍ ജനിച്ചു. പിന്നീട് 2024ല്‍ മൂന്നാമത്തെ കുഞ്ഞുണ്ടായി.