Emirates Hiring in Dubai: പ്ലസ് ടു മതി, ദുബായിൽ എമിറേറ്റ്‌സിൽ ജോലി നേടാം; മാസം 2.83 ലക്ഷം രൂപ വരെ ശമ്പളവും സൗജന്യ താമസവും!
How to Apply for Emirates Cabin Crew Job in Dubai: Eligibility, Salary, and Perks: കുറഞ്ഞത് പ്ലസ് ടു വിജയിച്ചവരും ഹോസ്പിറ്റാലിറ്റി-കസ്റ്റമർ സർവീസ് മേഖലയിൽ ഒരു വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം അപേക്ഷകർ. മികച്ച രീതിയിൽ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും സാധിക്കുന്നവരായിരിക്കണം. കുറഞ്ഞത് 160 സെൻ്റീമീറ്റർ ഉയരവും, വിരൽത്തുകളിൽ ഉയർന്ന് നിൽക്കുമ്പോൾ 212 സെൻ്റീമീറ്റർ ഉയരത്തിൽ എത്താൻ സാധിക്കുന്നവരായിരിക്കണം

പ്രതീകാത്മക ചിത്രം
ദുബായ്: വിദേശത്ത് ജോലിയും മികച്ച ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാർത്ഥികൾക്കും യു.എ.ഇയിൽ മികച്ച കരിയർ തേടുന്ന പ്രവാസികൾക്കും സുവർണ്ണാവസരമൊരുക്കി എമിറേറ്റ്‌സ്. ബിരുദമോ ഉയർന്ന പ്രൊഫഷണൽ യോഗ്യതകളോ ഇല്ലാതെ തന്നെ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് എമിറേറ്റ്‌സിൽ ക്യാബിൻ ക്രൂ, തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉയർന്ന ശമ്പളത്തിന് പുറമെ സൗജന്യ താമസവും യാത്രാ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാബിൻ ക്രൂ
വിദേശയാത്രകളും ആകർഷകമായ ശമ്പളവും ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് ഏറ്റവും മികച്ച അവസരമാണ് എമിറേറ്റ്‌സ് ക്യാബിൻ ക്രൂ തസ്തിക. യാത്രക്കാരുടെ സുരക്ഷയും മികച്ച സേവനവും ഉറപ്പാക്കുകയാണ് പ്രധാന ചുമതല. ഇതിനായുള്ള പരിശീലനം കമ്പനി നൽകും. ഗ്രേഡ്-2 വിഭാഗത്തിൽ 4,980 ദിർഹം അടിസ്ഥാന ശമ്പളവും, മാസത്തിൽ ശരാശരി 80 മുതൽ 100 മണിക്കൂർ വരെയുള്ള യാത്രയ്ക്ക് മണിക്കൂറിന് 69.60 ദിർഹം ഫ്ലയിംഗ് പേയും ലഭിക്കും. ഇതോടെ പ്രതിമാസ ശരാശരി ശമ്പളം 11,244 ദിർഹമാകും. ഇന്ത്യൻ രൂപയിൽ നോക്കിയാൽ ഇത് ഏകദേശം 2.83 ലക്ഷം വരും.
ശമ്പളത്തിന് പുറമെ വിദേശ രാജ്യങ്ങളിലെ നൈറ്റ് സ്റ്റോപ്പുകൾക്ക് പ്രത്യേക ഭക്ഷണ അലവൻസും സൗജന്യ ഹോട്ടൽ താമസവും എയർപോർട്ട് യാത്രയും കമ്പനി നൽകും. ദുബായിൽ സൗജന്യ താമസം, ജോലിസ്ഥലത്തേക്കുള്ള യാത്രാ സൗകര്യം, മെഡിക്കൽ, ലൈഫ്, ഡെൻ്റൽ ഇൻഷുറൻസ്, പ്രോഫിറ്റ് ഷെയർ, കൂടാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും.
കുറഞ്ഞത് പ്ലസ് ടു വിജയിച്ചവരും ഹോസ്പിറ്റാലിറ്റി-കസ്റ്റമർ സർവീസ് മേഖലയിൽ ഒരു വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം അപേക്ഷകർ. മികച്ച രീതിയിൽ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും സാധിക്കുന്നവരായിരിക്കണം. കുറഞ്ഞത് 160 സെൻ്റീമീറ്റർ ഉയരവും, വിരൽത്തുകളിൽ ഉയർന്ന് നിൽക്കുമ്പോൾ 212 സെൻ്റീമീറ്റർ ഉയരത്തിൽ എത്താൻ സാധിക്കുന്നവരായിരിക്കണം. യൂണിഫോം ധരിക്കുമ്പോൾ കാണുന്ന തരത്തിലുള്ള ടാറ്റൂകൾ പാടില്ല. എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. എമിറേറ്റ്‌സിൻ്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇംഗ്ലീഷിലുള്ള പുതിയ സിവിയും പുതിയ ഫോട്ടോയും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
English Summary
Emirates is hiring 10th and Plus Two pass candidates in Dubai for the Cabin Crew role, offering tax-free pay up to AED 11,244 and free accommodation.