ടിക്കറ്റ് നിരക്ക് ഇനി തവണകളായി അടയ്ക്കാം; ഇന്ത്യക്കാർക്കായി ഇ.എം.ഐ സംവിധാനം ഒരുക്കി എമിറേറ്റ്സ്, ലഭ്യമാവുക ഈ കാർഡുകളിൽ!

Fly Now, Pay Later: Emirates Introduces EMI Options for Indian Travelers: വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒരുമിച്ച് മുൻകൂറായി അടയ്ക്കുന്നതിന് പകരം, 3 മുതൽ 36 മാസം വരെയുള്ള തവണകളായി പണമടയ്ക്കാൻ സാധിക്കുന്ന സംവിധാനമാണ് എമിറേറ്റ്സ് ഇന്ത്യൻ യത്രികർക്കായി ഒരുക്കിയിരിക്കുന്നത്

ടിക്കറ്റ് നിരക്ക് ഇനി തവണകളായി അടയ്ക്കാം; ഇന്ത്യക്കാർക്കായി ഇ.എം.ഐ സംവിധാനം ഒരുക്കി എമിറേറ്റ്സ്, ലഭ്യമാവുക ഈ കാർഡുകളിൽ!

Emirates Boeing 777

Published: 

15 Jul 2026 | 06:10 PM

യു.എ.ഇയിൽ വേനലവധി പ്രഖ്യാപിച്ചാൽ ഉറ്റവരെയും ഉടയവരെയും കാണാൻ നാട്ടിലേക്ക് ഓടിയെത്തുന്നവരാണ് പ്രവാസി മലയാളിൽ ഉൾപ്പടെയുള്ള ഇന്ത്യക്കാർ. എന്നാൽ ആ സമയത്ത് ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന വർധനയാണ്. മൂന്നോ നാലോ പേരടങ്ങുന്ന ഒരു കുടുംബം നാട്ടിലേക്ക് പോയി മടങ്ങിയെത്തുമ്പോൾ സമ്പാദ്യത്തിലെ വലിയ ഒരു തുക തന്നെ ഒറ്റയടിക്ക് നഷ്ടമാകും.

മലയാളികൾ ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവാസികളെയാണ് ഈ പ്രതിസന്ധി കൂടുതലും അലട്ടാറുള്ളത്. കാരണം ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എപ്പോഴും താരതമ്യേനെ കുറവായിരിക്കും. എന്നാൽ കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് നിരക്ക് എപ്പോഴും ഉയർന്ന് തന്നെ. ടിക്കറ്റ് നിരക്ക് കുറഞ്ഞില്ലെങ്കിലും ഒറ്റയടിക്ക് വലിയ തുക കയ്യിൽ നിന്നും നഷ്ടമാകുന്നത് ഒഴിവാക്കാൻ ഇനി എമ്നിറേറ്റ്സ് സഹായിക്കും.

എമിറേറ്റ്‌സ് എയർലൈൻസിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ടിക്കറ്റ് നിരക്ക് പ്രതിമാസ തവണകളായി അടയ്ക്കാം. യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗിനായി പുതിയ ഫ്ലെക്സിബിൾ പേയ്‌മെൻ്റ് സംവിധാനം അവതരിപ്പിച്ചതായി എയർലൈൻസ് അധികൃതർ അറിയിച്ചു. എമിറേറ്റ്‌സ് സർവീസ് നടത്തുന്ന 140-ഓളം ഡേസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യാൻ ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്..

Also Read: കു​വൈറ്റിൽ കളിത്തോക്ക് കാട്ടി ഒരു കോടിയുടെ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ

വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒരുമിച്ച് മുൻകൂറായി അടയ്ക്കുന്നതിന് പകരം, 3 മുതൽ 36 മാസം വരെയുള്ള തവണകളായി പണമടയ്ക്കാൻ സാധിക്കുന്ന സംവിധാനമാണ് എമിറേറ്റ്സ് ഇന്ത്യൻ യത്രികർക്കായി ഒരുക്കിയിരിക്കുന്നത്. ഇതോടെ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളുടെ യാത്രാ ചിലവ് വലിയ രിതിയിൽ നിയന്ത്രിക്കാനാകും. അത്യാവശ്യ സാഹചര്യങ്ങളിൽ യാത്ര പ്ലാൻ ചെയ്യേണ്ടി വരുന്നവർക്കും പുതിയ ഇ.എം.ഐ സംവിധാനം ഏറെ പ്രയോജനകരമാണ്. .

ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് ഐ.ഡി.ബി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർ.ബി.എൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ഓഫ്, യെസ് ബാങ്ക് എന്നീ ബങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്കാണ് നിലവിൽ ഇ.എം.ഐ സേവനം ലഭ്യമാവുക:

ഇന്ത്യയിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, കൂടുതൽ ആളുകൾക്ക് ലോകയാത്രകൾ നടത്തൻ പുതിയ സംവിധാനം അവസരമൊരുക്കുമെന്നും എമിറേറ്റ്സ് ഇന്ത്യ-നേപ്പാൾ വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഹാൻ പറഞ്ഞു. യാത്രക്കാർക്ക് തങ്ങൾക്കനുസൃതമായ ഇ.എം.ഐ പ്ലാനുകൾ തിരഞ്ഞെടുക്കാനും, അവധിക്കാല യാത്രകളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും പുതിയ സംവിധാനം ഏറെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി..

English Summary

Emirates has introduced a flexible payment solution for Indian passengers, allowing them to pay for flight tickets in easy Equated Monthly Installments (EMIs). Travelers can book flights to nearly 140 destinations and split their payments over 3 to 36 months using credit cards from major participating Indian banks.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ