Iran Attack: കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ആക്രമണം; തീ പടരുന്നു

Kuwait Oil Refinery Fire at Mina Al Ahmadi: ഹോര്‍മുസില്‍ നടന്ന ആക്രമണങ്ങളില്‍ നാവികരുടെ ജീവന്‍ നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് മാത്രമാണെനന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ബന്ധപ്പെട്ട രാജ്യങ്ങള്‍ നയതന്ത്രത്തിന്റെയും ചര്‍ച്ചയുടെയും വെളിച്ചത്തില്‍ സംഘര്‍ഷം ലഘൂകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Iran Attack: കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ആക്രമണം; തീ പടരുന്നു

പ്രതീകാത്മക ചിത്രം

Updated On: 

03 Apr 2026 | 11:33 AM

കുവൈറ്റ്: കുവൈറ്റിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. കുവൈറ്റിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയായ മിന അല്‍ അഹമ്മദിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് കെട്ടിടത്തിന്റെ ചിലഭാഗങ്ങളില്‍ തീപിടുത്തമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെയോടെയാണ് കെട്ടിടത്തെ ഇറാന്‍ ലക്ഷ്യമിട്ടതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കുവൈറ്റ്.

ആളപായമില്ലെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിരക്ഷാസേന ശ്രമം തുടരുകയാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. ഈ എണ്ണ ശുദ്ധീകരണശാലയെ ഇറാന്‍ ലക്ഷ്യം വെക്കുന്നത് ഇതാദ്യമായല്ല. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ ലക്ഷ്യം വെക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്.

അതേസമയം, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള സംഘത്തിനെതിരെ ഇസ്രായേല്‍ നടത്തിയ കരയാക്രണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണം ചെറുക്കാനായി ഇസ്രായേല്‍ വ്യോമപ്രതിരോധം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈലുകളെ തടയാന്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

Also Read: Middle East Conflict: ബിയറിനും കുപ്പിവെള്ളത്തിനും വില കൂടിയേക്കും; യുദ്ധം വീട്ടുപടിക്കലെത്തി

ഹോര്‍മുസില്‍ ഇടപെട്ട് ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിലപാട് രേഖപ്പെടുത്തി ഇന്ത്യ. ഹോര്‍മുസില്‍ നടന്ന ആക്രമണങ്ങളില്‍ നാവികരുടെ ജീവന്‍ നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് മാത്രമാണെനന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ബന്ധപ്പെട്ട രാജ്യങ്ങള്‍ നയതന്ത്രത്തിന്റെയും ചര്‍ച്ചയുടെയും വെളിച്ചത്തില്‍ സംഘര്‍ഷം ലഘൂകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്