Ramadan 2026: ദുബായിലെ എല്ലാ പാർക്കുകളിലും റമദാൻ സ്പെഷ്യൽ സൗജന്യ മെഡിക്കൽ പരിശോധന, നടപടികളും ലക്ഷ്യവും ഇങ്ങനെ

Free medical tests launched across Dubai parks: ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ജീവിതരീതി പിന്തുടരാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Ramadan 2026: ദുബായിലെ എല്ലാ പാർക്കുകളിലും റമദാൻ സ്പെഷ്യൽ സൗജന്യ മെഡിക്കൽ പരിശോധന, നടപടികളും ലക്ഷ്യവും ഇങ്ങനെ

Free medical checkup

Published: 

22 Feb 2026 | 09:06 AM

ദുബായ്: റമദാൻ മാസത്തോടനുബന്ധിച്ച് ദുബായിലെ പ്രധാന പൊതുസ്ഥലങ്ങളിൽ സൗജന്യ ആരോഗ്യ പരിശോധനയുമായി അധികൃതർ. ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (IACAD) സംഘടിപ്പിക്കുന്ന സ്റ്റെപ്പ് ഓഫ് ലൈഫ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ പദ്ധതി. രോഗങ്ങൾ നേരത്തെ കണ്ടെത്താനും പ്രതിരോധ പരിചരണം പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

പ്രൈം മെഡിക്കൽ കെയർ, നൂർ ദുബായ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി 26, മാർച്ച് 5, മാർച്ച് 12 തീയതികളിൽ ഉച്ചയ്ക്ക് 4 മണി മുതൽ മഗ്രിബ് ബാങ്ക് വരെയാണ് പരിശോധനകൾ നടക്കുക. ഖുറാനിക് പാർക്ക്, കൈറ്റ് ബീച്ച്, നാദ് അൽ ഷെബ പാർക്ക് എന്നിവിടങ്ങളിലാണ് നടക്കുന്നത്. തിരക്കിനനുസരിച്ച് പരിശോധന സമയം നീട്ടുന്നതും പരിഗണിക്കും.

 

ലഭ്യമാകുന്ന സേവനങ്ങൾ

 

മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വഴി താഴെ പറയുന്ന പരിശോധനകൾ പൂർണ്ണമായും സൗജന്യമായി ലഭ്യമാകും.

  • നേത്ര പരിശോധന
  • രക്തസമ്മർദ്ദ പരിശോധന
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കൽ

ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ജീവിതരീതി പിന്തുടരാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബങ്ങൾ ഇഫ്താറിന് മുന്നോടിയായി പാർക്കുകളിലും മറ്റും ഒത്തുചേരുന്ന സമയം പ്രയോജനപ്പെടുത്തി ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഈ പദ്ധതിയെന്ന് ഐഎസിഎഡി ചാരിറ്റബിൾ വർക്ക് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുസ്ബാ ദാഹി പറഞ്ഞു. കുടുംബങ്ങൾക്കിടയിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നത് വഴി കരുത്തുറ്റ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ