Saudi Arabia Property Ownership: 2026 മുതല്‍ സൗദിയില്‍ സ്വത്ത് സ്വന്തമാക്കാം; എന്തെല്ലാം വാങ്ങിക്കാമെന്ന് നോക്കൂ

Saudi Real Estate Investment: പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രധാന നഗരങ്ങളിലെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

Saudi Arabia Property Ownership: 2026 മുതല്‍ സൗദിയില്‍ സ്വത്ത് സ്വന്തമാക്കാം; എന്തെല്ലാം വാങ്ങിക്കാമെന്ന് നോക്കൂ

പ്രതീകാത്മക ചിത്രം

Updated On: 

24 Nov 2025 | 10:39 AM

സൗദി അറേബ്യ: പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വത്ത് അവകാശ നിയമങ്ങളില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ. ലോകത്തിന് മുന്നില്‍ തങ്ങളുടെ റിയല്‍ എസ്‌റ്റേറ്റ് വിപണി സൗദി ഔദ്യോഗികമായി തുറന്നിരിക്കുകയാണ്. 2026 ജനുവരി 1 മുതല്‍ വിദേശികള്‍ക്കും അന്താരാഷ്ട്ര കമ്പനികള്‍ക്കും രാജ്യത്തുടനീളമുള്ള സ്വത്തുവകകള്‍ വാങ്ങാനും അതില്‍ നിക്ഷേപിക്കാനും സാധിക്കും.

വൈവിധ്യമാര്‍ന്ന ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള, വിഷന്‍ 2030 ന്റെ ഭാഗമായാണ് സ്വത്തവകാശ നിയമങ്ങളില്‍ രാജ്യം ഭേദഗതി വരുത്തിയത്. പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രധാന നഗരങ്ങളിലെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

എന്തെല്ലാം വാങ്ങാം?

പരമ്പരാഗത സ്വത്ത്– അംഗീകൃത മേഖലകളില്‍ വീടുകള്‍, പാര്‍പ്പിട ഭൂമി, കാര്‍ഷിക ഫാമുകള്‍ എന്നിവ വാങ്ങാം

മെഗാ പ്രോജക്ട് ആക്‌സസ്– നിയോം, ഖിദ്ദിയ, റെഡ് സീ ഗ്ലോബല്‍ സംരംഭങ്ങള്‍ തുടങ്ങിയ രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളില്‍ നേരിട്ടുള്ള നിക്ഷേപം.

പ്രത്യേക മേഖലകള്‍– പ്രത്യേക സാമ്പത്തിക മേഖലകളിലും പ്രത്യേക വാണിജ്യ ഭൂമിയിലും അവസരം.

ഡിജിറ്റല്‍ പ്രൊഫഷണല്‍ ഓണര്‍ഷിപ്പ്– നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ ടോക്കണൈസ്ഡ് ഓഹരികള്‍ വാങ്ങിക്കാനാകും.

നിയമങ്ങള്‍-നികുതികള്‍

വിദേശ നിക്ഷേപകര്‍ക്ക് ജനുവരി മുതല്‍ വീടുകള്‍, ഭൂമി, കൃഷിയിടങ്ങള്‍ എന്നിവ വാങ്ങിക്കാനാകും. എന്നാല്‍ മക്കയിലും മദീനയും മുസ്ലീങ്ങള്‍ക്ക് മാത്രമായിരിക്കും അവസരം. സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ആര്‍ഇജിഎ എന്നിവയുടെ കര്‍ശനമായ നിയമങ്ങളും നികുതികളും നിക്ഷേപകര്‍ക്ക് പാലിക്കണം.

Also Read: Visa on Arrival: വിസ ഓണ്‍ അറൈവല്‍ ആക്‌സസ് വിപുലീകരിച്ച് ഇന്ത്യ; പട്ടികയില്‍ കോഴിക്കോടും കൊച്ചിയും

റിയല്‍ എസ്റ്റേറ്റിന് വാര്‍ഷിക സ്വത്ത് കൈവശാവകാശ നികുതി ഉണ്ടായിരിക്കില്ല. വസ്തുവിന്റെ വില്‍പന വിലയ്ക്ക് 5 ശതമാനം റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി നല്‍കണം. മൂലധന നേട്ടത്തിന് നികുതികള്‍ ബാധകമായിരിക്കില്ല. വാടക വരുമാനത്തിനും നികുതിയില്ല. എന്നാല്‍ വാടക വരുമാനം ലഭിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് 20 ശതമാനം കോര്‍പ്പറേറ്റ് നികുതി അടയ്ക്കണം.

Follow Us
Related Stories
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
Dr. Shamsheer Vayalil: ദുബായ് വാഹനാപകടം; കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
Iran War: ഇന്ത്യന്‍ കപ്പലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച് ഇറാന്‍; ആരോപണവുമായി ട്രംപ്
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്