AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Visa on Arrival: വിസ ഓണ്‍ അറൈവല്‍ ആക്‌സസ് വിപുലീകരിച്ച് ഇന്ത്യ; പട്ടികയില്‍ കോഴിക്കോടും കൊച്ചിയും

India Visa on Arrival UAE: യുഇഎ പൗരന്മാര്‍ക്ക് ടൂറിസം, ബിസിനസ്, കോണ്‍ഫറന്‍സുകള്‍, മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യയിലേക്ക് എളുപ്പത്തിലും വേഗത്തിലും പ്രവേശനം അനുവദിക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരുന്ന ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.

Visa on Arrival: വിസ ഓണ്‍ അറൈവല്‍ ആക്‌സസ് വിപുലീകരിച്ച് ഇന്ത്യ; പട്ടികയില്‍ കോഴിക്കോടും കൊച്ചിയും
പ്രതീകാത്മക ചിത്രം Image Credit source: Alexander W Helin/Getty Images Creative
Shiji M K
Shiji M K | Updated On: 22 Nov 2025 | 09:11 AM

അബുദബി: യുഎഇ യാത്രക്കാര്‍ക്കായി വാതിലുകള്‍ തുറന്ന് ഇന്ത്യ. വിസ ഓണ്‍ അറൈവല്‍ പ്രോഗ്രാമിലേക്ക് മൂന്ന് വിമാനത്താവളങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ആറ് ഹബുകളിലേക്ക് കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളെയും കൂടി ചേര്‍ത്തൂ.

യുഇഎ പൗരന്മാര്‍ക്ക് ടൂറിസം, ബിസിനസ്, കോണ്‍ഫറന്‍സുകള്‍, മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യയിലേക്ക് എളുപ്പത്തിലും വേഗത്തിലും പ്രവേശനം അനുവദിക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരുന്ന ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.

ഈ ഒമ്പത് വിമാനത്താവളങ്ങള്‍

  • ന്യൂഡല്‍ഹി
  • മുംബൈ
  • കൊല്‍ക്കത്ത
  • ചെന്നൈ
  • ബെംഗളൂരു
  • ഹൈദരാബാദ്
  • കൊച്ചി
  • കോഴിക്കോട്
  • അഹമ്മദാബാദ്

ഇന്ത്യന്‍ ഇ വിസയോ സാധാരണ പേപ്പര്‍ വിസയോ നേടിയ യുഎഇ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണെന്ന് അബുദാബിയലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്‌

Also Read: Saudi Airlines: സൗദി എയര്‍ലൈന്‍സ് വീണ്ടും കരിപ്പൂരിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

എന്തെല്ലാം ചെയ്യണം?

  • വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ അപേക്ഷ ഫോം അനുബന്ധം എ പൂരിപ്പിച്ച് വിമാനത്താവളത്തിലെ വിസ ഓഫീസില്‍ സമര്‍പ്പിക്കുക.
  • ടൂറിസം, ബിസിനസ്, കോണ്‍ഫറന്‍സുകള്‍, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് വിസ ലഭിക്കുക.
  • പരമാവധി 60 ദിവസം വരെ രാജ്യത്ത് തങ്ങാനാകും.
  • കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണം.
  • താമസം, മടക്കയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കേണ്ടതായി വന്നേക്കാം.
  • പാകിസ്ഥാനില്‍ ജനിച്ചവരോ പാകിസ്ഥാനില്‍ സ്ഥിര താമസമാക്കിയതോ ആയ യുഇഎ പൗരന്മാര്‍ക്ക് വിസ ലഭിക്കില്ല.
  • കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഓരോ യാത്രക്കാരനും 2,000 ഐഎന്‍ആര്‍ ഫീസ് നല്‍കണം.