Gulf Air : പ്രവാസികൾക്ക് ആശ്വാസം: ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഗൾഫ് എയർ സർവീസുകൾ

Gulf Air Expands Operations: ദമ്മാമിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്ക് ബഹറിനിലേക്ക് പോകുന്നതിനായി ഗൾഫ് എയർ പ്രത്യേക ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ (ബസ് സർവീസ്) ഏർപ്പെടുത്തിയിട്ടുണ്ട്. ബഹറിനിൽ നിന്ന് ദമ്മാം വിമാനത്താവളത്തിലേക്ക് വരുന്നവർക്കും ഈ സേവനം ലഭ്യമാണ്. കൺഫേം ചെയ്ത ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും ഈ സൗകര്യം.

Gulf Air : പ്രവാസികൾക്ക് ആശ്വാസം: ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഗൾഫ് എയർ സർവീസുകൾ

Gulf Air (1)

Published: 

07 Apr 2026 | 02:45 PM

ദമാം: ബഹറിൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വിപുലീകരിച്ച് ഗൾഫ് എയർ. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള നാല് പുതിയ റൂട്ടുകളാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്.

കൊച്ചി, ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടൻ, മുംബൈ, നെയ്‌റോബി, കെയ്‌റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരിസ്, ഫ്രാങ്ക്ഫർട്ട്, ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദമ്മാം വഴി നിലവിൽ താൽക്കാലിക സർവീസുകൾ നടക്കുന്നുണ്ട്.

Also Read – വിമാന യാത്ര ചെലവേറും; ഇന്ധന സർചാർജ് പരിഷ്കരിച്ച് എയർ ഇന്ത്

ദമ്മാമിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്ക് ബഹറിനിലേക്ക് പോകുന്നതിനായി ഗൾഫ് എയർ പ്രത്യേക ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ (ബസ് സർവീസ്) ഏർപ്പെടുത്തിയിട്ടുണ്ട്. ബഹറിനിൽ നിന്ന് ദമ്മാം വിമാനത്താവളത്തിലേക്ക് വരുന്നവർക്കും ഈ സേവനം ലഭ്യമാണ്. കൺഫേം ചെയ്ത ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും ഈ സൗകര്യം.

ബുക്കിംഗ് വിവരങ്ങൾ

യാത്രക്കാർക്ക് ഗൾഫ് എയറിന്റെ വെബ്‌സൈറ്റ് (gulfair.com), മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മേഖലയിലെ യാത്രാ നിയന്ത്രണങ്ങൾക്കിടയിലും തങ്ങളുടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൾഫ് എയർ വക്താവ് അറിയിച്ചു.

 

Follow Us
Related Stories
Donald Trump: ‘തിരക്കിട്ട് ഒരു കരാറുമില്ല, ലക്ഷ്യം കാണും വരെ ഹോർമുസ് ഉപരോധം തുടരും’; ഡൊണാൾഡ് ട്രംപ്
UAE Weather: യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം, പക്ഷെ മണൽക്കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
White house Shooting: ട്രംപിന്റെ വൈറ്റ്ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; 21 കാരനായ ആക്രമിയെ വധിച്ചു
Dubai parking Fee: യുഎഇ പ്രവാസികൾ ശ്രദ്ധിക്കുക, അബുദാബിയിൽ പെരുന്നാൾ പ്രമാണിച്ച് സൗജന്യ പാർക്കിങ്
UAE rules for June 2026: പ്രായപരിധി 18 ആയി കുറയും; ശമ്പള നിയമങ്ങൾ കർശനമാകും, യുഎഇയിൽ ജൂൺ 1 മുതൽ വൻ മാറ്റങ്ങൾ
UAE Weather: യുഎഇ കാലാവസ്ഥ: താപനില 46 ഡിഗ്രി സെൽഷ്യസ് വരെ… പൊടിക്കാറ്റിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യത
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്