Vira Video: ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക്; മിന്നൽ വേഗത്തിൽ കൈകളിലൊതുക്കി യുവാവ്: കൈയടിച്ച് സോഷ്യൽ മീഡിയ

Heroic moment captured on Video: അഹമ്മദ് റജബ് എന്ന യുവാവാണ് വൈറല്‍ വീഡിയോയിലെ ഹീറോ. സെക്കൻഡുകൾക്കുള്ളിൽ കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിച്ചു. കുട്ടി നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ് ഓടിയെത്തിയ റജബ്, തന്റെ കൈകളിൽ കുട്ടിയെ സുരക്ഷിതമായി കോരിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ അതിവേഗം പ്രചരിച്ചു.

Vira Video: ബാൽക്കണിയിൽ നിന്ന് കുട്ടി താഴേക്ക്; മിന്നൽ വേഗത്തിൽ കൈകളിലൊതുക്കി യുവാവ്: കൈയടിച്ച് സോഷ്യൽ മീഡിയ

സ്‌ക്രീന്‍ഗ്രാബ്‌

Published: 

05 Oct 2026 | 10:22 PM

കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ അഞ്ച് വയസ്സുകാരനെ മിന്നൽ വേഗത്തിൽ രക്ഷപ്പെടുത്തിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഈജിപ്തിലെ ഗിസയിലാണ് സംഭവം. അഹമ്മദ് റജബ് എന്ന യുവാവാണ് വൈറല്‍ വീഡിയോയിലെ ഹീറോ. അർദ് എൽ-ലെവ പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇദ്ദേഹം നില്‍ക്കുമ്പോഴാണ് സംഭവം. സെക്കൻഡുകൾക്കുള്ളിൽ കുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിച്ചു. കുട്ടി നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ് ഓടിയെത്തിയ റജബ്, തന്റെ കൈകളിൽ കുട്ടിയെ സുരക്ഷിതമായി കോരിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ അതിവേഗം പ്രചരിച്ചു. യുവാവിന്റെ പ്രവൃത്തിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കൈയടി ലഭിക്കുകയാണ്.

സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് ആളുകളുടെ ബഹളവും കരച്ചിലും കേട്ട് കെട്ടിടത്തിന് നേരെ നോക്കിയതെന്ന് റജബ് പറഞ്ഞു. കുട്ടിയുടെ അടുത്തെത്താൻ കഴിയുമോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടാത്തത്ര വേഗത്തിലാണ് കാര്യങ്ങൾ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് പോലും ചിന്തിക്കാന്‍ അപ്പോള്‍ സാധിച്ചില്ലെന്ന്‌ അൽ ഹദത്ത് ചാനലിനോട് സംസാരിക്കവെ റജബ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ:

ഒരു കുട്ടി താഴേക്ക് വീഴുന്നത് നോക്കിനിൽക്കാൻ കഴിയാത്തതിനാൽ, താൻ സ്വാഭാവികമായി മുന്നോട്ട് കുതിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലത്ത് വീഴുന്നതിന് തൊട്ടുമുമ്പ് കുട്ടിയെ പിടിക്കാന്‍ സാധിച്ചെന്നും, കുട്ടി സുരക്ഷിതനായ ശേഷമാണ് നടന്ന സംഭവത്തിന്റെ ഗൗരവം തനിക്ക് മനസ്സിലായതെന്നും റജബ് പറഞ്ഞു.

വിശദീകരിക്കാൻ കഴിയില്ല

ഇത്രയും പെട്ടെന്ന് എങ്ങനെ പ്രതികരിക്കാൻ കഴിഞ്ഞുവെന്ന് ഇപ്പോഴും വിശദീകരിക്കാൻ കഴിയില്ലെന്ന് റജബ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ സംഭവം നൂറു തവണ ആവർത്തിച്ചാൽ പോലും അതേ കൃത്യതയോടെ വീണ്ടും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്

മറ്റൊരു കുട്ടിയാണ് അഞ്ച് വയസുകാരന്‍ വീഴാന്‍ തുടങ്ങുന്നത് റജബിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്ന്‌ മറ്റു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റജബിന്റെ സമയോചിതമായ ഇടപെടലിനെയും മനസ്സാന്നിധ്യത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്.

താനൊരു ഹീറോയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളെ റജബ് നിഷേധിച്ചു. ചുരുങ്ങിയ സെക്കൻഡുകളിൽ കുട്ടി നിലത്തു വീഴുന്നത് തടയുക മാത്രമായിരുന്നു ഏക ചിന്തയെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുട്ടികളെ ശ്രദ്ധയോടെ നോക്കണമെന്നും കുട്ടികൾക്ക് കയറിനിൽക്കാൻ പാകത്തിൽ കസേരകളോ മറ്റ് വസ്തുക്കളോ ബാൽക്കണിയിലോ ജനലിനടുത്തോ വെക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

A young Egyptian man, Ahmed Ragab, heroically caught a five-year-old boy falling from a balcony in Giza. Alerted by shouting, Ragab reacted instinctively and caught the child just before he hit the ground. Footage of the dramatic rescue went viral, earning him widespread praise across social media. Ragab downplayed his heroism and urged parents to secure balconies to keep children safe.

Loading...
Unable to load recommendations.
Follow Us
Related Stories
കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരാൻ പ്ലാനുണ്ടോ? സ്പോൺസർക്ക് വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയെന്നറിയാം
തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ
Flydubai Mid-Air Terror: ടെൽ അവീവിൽ ഫ്ലൈദുബായ് വിമാനം ഇടിച്ചിറക്കാൻ ജൂലൈയിൽ തന്നെ പദ്ധതിയിട്ടു; ഉപേക്ഷിക്കാൻ കാരണം ഒരു സുഹൃത്ത്
ടെസ്റ്റ്ട്യൂബ് പൊട്ടി, നൂറുകണക്കിന് പേർ ക്വാറൻ്റൈനിൽ, ആശുപത്രികൾ അടച്ചുപൂട്ടി; റഷ്യയിൽ പ്ലേഗ് ബാധ?
Flydubai Incident: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; വിദേശ വിമാനങ്ങളുടെ സുരക്ഷ പുനഃപരിശോധിക്കാൻ ഇസ്രയേൽ
Smit Machchhar: ‘ലോകത്തിന്റെ ഹീറോ’; ഫ്‌ളൈദുബായ് പൈലറ്റിന് ഇസ്രയേല്‍ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണം
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്