AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE Hijri New Year Offer: യുഎഇയിൽ ഇന്ന് മെട്രോ, ബസ് സർവീസുകളിൽ മാറ്റം, ഒപ്പം സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും

Hijri New Year, UAE Announces Free Parking: അബുദാബിയിൽ തിങ്കളാഴ്ച സൗജന്യ പാർക്കിംഗിനൊപ്പം പ്രധാന ടോൾ ഗേറ്റുകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാസ് അൽ നഖൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത്ത് എന്നീ ടോൾ ഗേറ്റുകളിലൂടെയുള്ള യാത്ര തിങ്കളാഴ്ച സൗജന്യമായിരിക്കും. എന്നാൽ അൽ ഖുറം, ഘന്തൂത് ഗേറ്റുകളിൽ സാധാരണ നിരക്ക് തുടരും. എല്ലാ സാധാരണ പൊതു പാർക്കിംഗുകളും തിങ്കളാഴ്ച സൗജന്യമാണ്. മൾട്ടി-സ്റ്റോറി പാർക്കിംഗുകൾക്ക് ഇളവ് ബാധകമല്ല.

UAE Hijri New Year Offer: യുഎഇയിൽ ഇന്ന് മെട്രോ, ബസ് സർവീസുകളിൽ മാറ്റം, ഒപ്പം സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 15 Jun 2026 | 05:11 PM

ദുബായ്: ഹിജ്‌റ പുതുവത്സര അവധിയോടനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തിങ്കളാഴ്ച (ജൂൺ 15) സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. അവധി പ്രമാണിച്ച് പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ദുബായ്: പാർക്കിംഗും മെട്രോ സമയക്രമവും

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RTA) പാർക്കിൻ (Parkin) കമ്പനിയും തിങ്കളാഴ്ച ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മൾട്ടി-സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങളും കോൺകോർഡ് ടവറും ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സോണുകളിലും പാർക്കിംഗ് സൗജന്യമായിരിക്കും. ചൊവ്വാഴ്ച (ജൂൺ 16) മുതൽ സാധാരണ നിരക്ക് ഈടാക്കും. റെഡ്, ഗ്രീൻ ലൈനുകൾ തിങ്കളാഴ്ച പുലർച്ചെ 5:00 മണി മുതൽ അർദ്ധരാത്രി 12:00 മണി വരെ സർവീസ് നടത്തും.

പുലർച്ചെ 6:00 മണി മുതൽ പിറ്റേന്ന് പുലർച്ചെ 1:00 മണി വരെ സർവീസ് ഉണ്ടായിരിക്കും. ദുബായ്-അബുദാബി റൂട്ടിലെ E100 ബസ് സർവീസ് ജൂൺ 13 മുതൽ 15 വരെ താൽക്കാലികമായി നിർത്തിവെച്ചു. ഇതിന് പകരമായി യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്തയിൽ നിന്നുള്ള E101 ബസ് സർവീസ് ഉപയോഗിക്കാം. മറ്റു ബസ് സമയങ്ങൾ അറിയാൻ ‘S’hail’ ആപ്പ് പരിശോധിക്കുക.

അബുദാബി: ടോൾ ഇളവുകളും പാർക്കിംഗും

അബുദാബിയിൽ തിങ്കളാഴ്ച സൗജന്യ പാർക്കിംഗിനൊപ്പം പ്രധാന ടോൾ ഗേറ്റുകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാസ് അൽ നഖൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത്ത് എന്നീ ടോൾ ഗേറ്റുകളിലൂടെയുള്ള യാത്ര തിങ്കളാഴ്ച സൗജന്യമായിരിക്കും. എന്നാൽ അൽ ഖുറം, ഘന്തൂത് ഗേറ്റുകളിൽ സാധാരണ നിരക്ക് തുടരും. എല്ലാ സാധാരണ പൊതു പാർക്കിംഗുകളും തിങ്കളാഴ്ച സൗജന്യമാണ്. മൾട്ടി-സ്റ്റോറി പാർക്കിംഗുകൾക്ക് ഇളവ് ബാധകമല്ല.

ഷാർജയും അജ്മാനും

  • ഷാർജ: തിങ്കളാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗുകൾ സൗജന്യമായിരിക്കും. എന്നാൽ സ്മാർട്ട് പാർക്കിംഗ് സോണുകളിലും, നീല ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പെയ്ഡ് പാർക്കിംഗ് സോണുകളിലും അവധി ദിവസങ്ങളിലും നിരക്ക് ബാധകമായിരിക്കും.
  • അജ്മാൻ: ജൂൺ 15-ന് അജ്മാനിൽ ഉടനീളം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അവിടുത്തെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും. ഇവ ചൊവ്വാഴ്ച മുതൽ വീണ്ടും പ്രവർത്തിക്കും.
  • യാത്രക്കാർ ശ്രദ്ധിക്കുക: പ്രൈവറ്റ് പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റമായ പാർക്കോണിക് വഴി നിയന്ത്രിക്കുന്ന സ്ഥലങ്ങളിൽ ലൊക്കേഷൻ അനുസരിച്ച് നിയമങ്ങളിൽ മാറ്റമുണ്ടാകാം. പിഴകൾ ഒഴിവാക്കാനായി പാർക്ക് ചെയ്യുന്നതിന് മുൻപ് ബോർഡുകളിലെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്.

English Summary

In observance of the Hijri New Year on June 15, the UAE has implemented free public parking across Dubai, Abu Dhabi, Sharjah, and Ajman, alongside Darb toll gate exemptions in Abu Dhabi to ease festive traffic. Dubai has revised its metro and tram schedules for the holiday and temporarily suspended the E100 bus route to Abu Dhabi, advising commuters to use alternative services or check the S’hail app for updates.

Follow Us